സൗ​ത്ത് ഡ​ൽ​ഹി വെ​റും പ​കി​ട്ട് മാ​ത്രം; നോ​യി​ഡ​യെ പു​ക​ഴ്ത്തി ഡ​ൽ​ഹി സ്വ​ദേ​ശി പ​ങ്കു​വെ​ച്ച പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു

ആ​ഡം​ബ​ര ജീ​വി​ത​ശൈ​ലി​യു​ടെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ​സ്ത​മാ​യ സൗ​ത്ത് ഡ​ൽ​ഹി വെ​റും ഒ​രു അ​മി​ത​പ്ര​ശം​സ മാ​ത്ര​മാ​ണെ​ന്ന് വാ​ദി​ച്ച് ഡ​ൽ​ഹി സ്വ​ദേ​ശി പ​ങ്കു​വെ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​ർ​ക്ക​ത്തി​ന് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. നോ​യി​ഡ​യി​ലെ പോ​ഷ് ഏ​രി​യ​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്, താ​ൻ വ​ള​ർ​ന്ന സൗ​ത്ത് ഡ​ൽ​ഹി​യേ​ക്കാ​ൾ എ​ത്ര​യോ മി​ക​ച്ച​താ​ണ് നോ​യി​ഡ എ​ന്ന തി​രി​ച്ച​റി​വ് ഉ​ണ്ടാ​യ​തെ​ന്ന് ഇ​യാ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ റെ​ഡ്ഡി​റ്റി​ലാ​ണ് ഈ ​കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ സാ​കേ​ത്, ഗ്രേ​റ്റ​ർ കൈ​ലാ​ഷ്, സൗ​ത്ത് എ​ക്സ്, ഗ്രീ​ൻ പാ​ർ​ക്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ള്ള, അ​വി​ടെ​ത്ത​ന്നെ വ​ള​ർ​ന്ന വ്യ​ക്തി​യാ​ണ് ഈ ​കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ശാ​ന്തി നി​കേ​ത​ൻ, വെ​സ്റ്റ് എ​ൻ​ഡ്, വ​സ​ന്ത് വി​ഹാ​റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യൊ​ഴി​ച്ചാ​ൽ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും അ​മി​ത വി​ല മാ​ത്ര​മു​ള്ള​താ​ണെ​ന്നും ഇ​ടു​ങ്ങി​യ റോ​ഡു​ക​ളും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കോ​ള​നി​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും ഇ​യാ​ൾ ആ​രോ​പി​ക്കു​ന്നു.

അ​ടു​ത്തി​ടെ നോ​യി​ഡ​യി​ലെ ആ​ഡം​ബ​ര മേ​ഖ​ല​ക​ളാ​യ സെ​ക്ട​ർ 15എ, സെ​ക്ട​ർ 44 എ​ന്നി​വ​ട​ങ്ങ​ളി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ കാ​ഴ്ച​പ്പാ​ട് മാ​റി​യ​തെ​ന്ന് ഡ​ൽ​ഹി സ്വ​ദേ​ശി പ​റ​യു​ന്നു. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും വീ​തി​യേ​റി​യ റോ​ഡു​ക​ൾ, താ​മ​സ​ക്കാ​ർ​ക്കും അ​വ​രു​ടെ അ​തി​ഥി​ക​ൾ​ക്കും മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള ഗേ​റ്റ​ഡ് സു​ര​ക്ഷാ സം​വി​ധാ​നം, നി​റ​ഞ്ഞ പ​ച്ച​പ്പ്, മ​നോ​ഹ​ര​മാ​യ ബം​ഗ്ലാ​വു​ക​ൾ എ​ന്നി​വ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​വി​ടെ വ​ലി​യ ഫ്ലാ​റ്റു​ക​ളോ ബി​ൽ​ഡ​ർ ഫ്ലോ​റു​ക​ളോ ഇ​ല്ല. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​ല്യ​മി​ല്ലാ​ത്ത​തി​നാ​ൽ തി​ക​ച്ചും ശാ​ന്ത​വും വൃ​ത്തി​യു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നോ​യി​ഡ​യി​ലു​ള്ള​ത്.

സൗ​ത്ത് ഡ​ൽ​ഹി​യി​ൽ താ​മ​സി​ക്കു​ന്ന പ​ല​രും ‘ആ​സ്തി​യി​ൽ പ​ണ​ക്കാ​രാ​ണെ​ങ്കി​ലും ക​യ്യി​ൽ പ​ണ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നും ഇ​യാ​ൾ നി​രീ​ക്ഷി​ക്കു​ന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് കു​റ​ഞ്ഞ വി​ല​യ്ക്ക് സ്ഥ​ലം വാ​ങ്ങി​യ​തി​നാ​ൽ ഇ​ന്ന് കോ​ടി​ക​ളു​ടെ സ്വ​ത്തി​ന് ഉ​ട​മ​ക​ളാ​ണെ​ങ്കി​ലും, നി​ല​വി​ൽ ഇ​വ​ർ​ക്ക് വ​ലി​യ വ​രു​മാ​ന​മി​ല്ലെ​ന്നും ഇ​വ​ർ സ​മ്പ​ന്ന​ര​ല്ല, വെ​റും ഉ​പ​രി​മ​ധ്യ​വ​ർ​ഗം മാ​ത്ര​മാ​ണെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. പാ​ര​മ്പ​ര്യ മ​ഹി​മ​യു​ടെ പേ​രി​ൽ മാ​ത്ര​മാ​ണ് ആ​ളു​ക​ൾ ഇ​പ്പോ​ഴും സൗ​ത്ത് ഡ​ൽ​ഹി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം അ​വി​ടെ ഇ​ല്ലെ​ന്നും ഇ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സമൂഹ മാധ്യമങ്ങളിൽ ഉ​യ​രു​ന്ന​ത്. ഡ​ൽ​ഹി​യെ അ​നു​കൂ​ലി​ച്ചും നോ​യി​ഡ​യെ പി​ന്തു​ണ​ച്ചും ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment