കെ​എ​സ്ആ​ർ​ടി​സിയുടെ സ​മ​ഗ്രവി​ക​സ​നം; ഡി​പ്പോ​ക​ളി​ൽ മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി​ക​ൾ വ​രു​ന്നു


ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളു​ടെ സ​മ​ഗ്രവി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഡി​പ്പോ​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.ഡി​പ്പോ​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, ശു​ചി​ത്വം, യാ​ത്രക്കാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ, കാന്‍റീ​ൻ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, കു​ടി​വെ​ള്ള സൗ​ക​ര്യം, പൊ​തു സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം​ തു​ട​ങ്ങി​യ​വ​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല.

ജ​ന​കി​യ പ​ങ്കാ​ളി​ത്ത​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ക മു​ഖേ​ന മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കു​ക​യാ​ണ്. ഇ​തി​നാ​യി പൊ​തു​ജ​ന സം​ഭാ​വ​ന​ക​ൾ, സ്പോ​ൺ​സ​ർ​ഷി​പ്പ്, സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കും. നി​യ​മാ​നു​സൃ​ത​മാ​യ മ​റ്റ് ധ​നാ​ഗ​മമാ​ർ​ഗങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി ഡി​പ്പോ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം. കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പു​തി​യ നി​ർ​മ്മാ​ണ​വും ന​ട​ത്താം.പ്രാ​ദേ​ശി​ക എം​എ​ൽ​എ യാ​ണ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ.

പ്രാ​ദേ​ശി​ക ലോ​ക​്സ​ഭാം ഗം ​അ​ല്ലെ​ങ്കി​ൽ രേ​ഖാ​മൂ​ലം ചു ​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​തി​നി​ധി, ഡി​പ്പോ സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ, ഡി​പ്പോ സ്ഥി​തി​ചെ​യ്യു​ന്ന വാ​ർ​ഡ് മെ ​ബ​ർ, നി​യ​മ​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യ​മു​ള​ള രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, സി​എം​ഡി നാ​മ​നി​ർ ദേ​ശം ചെ​യ്യു​ന്ന കെ​എ​സ്ആ​ർ ടി​സി​യു​ടെ ഒ​രു ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കു​ന്ന ഫ​ണ്ട് ഷെ​ഡ്യൂ​ൾ ബാ​ങ്കി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്കും. ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ക​ൺ​വി​ന​രു​ടെ​യും സി​എം​ഡി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ്ര​തി​നി​ധി​യു​ടെ​യും സം​യു​ക്ത പേ​രി​ലാ​യി​രി​ക്കും അ​ക്കൗ​ണ്ട് .വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ക്യ​ത്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ഓ​ഡി​റ്റ് ചെ​യ്ത‌​ത്‌ ക​മ്മി​റ്റി മു​മ്പാ​കെ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. ഈ ​ക​മ്മി​റ്റി​ക​ൾ കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും യോ​ഗം ചേ​ര​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment