തൂശനില വിരിച്ചുവച്ചു, തുമ്പപ്പൂ ചോറ് വിളമ്പട്ടെ… വ​രു​മാ​ന​ത്തി​ന് കു​ല വേ​ണ്ട, ഇ​ല മ​തി; വാഴയിലയിൽ നിന്ന് ചാക്കോ ചേട്ടൻ സമ്പാദിക്കുന്നത് കേട്ടാൽ ഞെട്ടും

ആ​ല​പ്പു​ഴ: മു​ഹ​മ്മ​യി​ൽ ഒ​രു വാ​ഴ​ത്തോ​ട്ട​മു​ണ്ട്. ഇ​വി​ടെ വാ​ഴ​ക്കു​ല​ക​ള​ല്ല, മ​റി​ച്ച് ത​ളി​ര​ണി​ഞ്ഞ ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​യി​ല​ക​ളാ​ണ് പ്ര​ധാ​ന​വി​ള. ചാ​ക്കോ കൂ​പ്ലി​ക്കാ​ട്ടി​ൽ എ​ന്ന 63-കാ​ര​നാ​ണ് വ്യ​ത്യ​സ്ത​മാ​യ ഈ ​കൃ​ഷി രീ​തി​യി​ലൂ​ടെ വി​ജ​യം കൈ​വ​രി​ച്ച​ത്.

ഭ​ക്ഷ​ണം വി​ള​മ്പാ​ൻ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള ഇ​ല​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​ക​രം സ്വ​ന്തം നാ​ട്ടി​ൽ എ​ന്തു​കൊ​ണ്ട് കൃ​ഷി ചെ​യ്തു​കൂ​ടാ എ​ന്ന ചി​ന്ത​യാ​ണ് വാ​ഴ​യി​ല കൃ​ഷി എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് ചാ​ക്കോ​യെ എ​ത്തി​ച്ച​ത്. പ്ലാ​സ്റ്റി​ക് ഇ​ല​ക​ൾ ഒ​ഴി​വാ​ക്കി ജൈ​വ​രീ​തി​യി​ൽ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ഇ​ല​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഗു​ണ​ക​ര​വു​മാ​ണ്.

പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​ണ് ഇ​വി​ടെ വാ​ഴ​കൃ​ഷി. രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ അ​ദ്ദേ​ഹം ത​ന്റെ തോ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ചാ​രം, ചാ​ണ​കം, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വ​ള​ങ്ങ​ൾ. മ​നു​ഷ്യ​ർ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഇ​ല​യാ​യ​തി​നാ​ൽ രാ​സ​വ​ള​മോ, കീ​ട​നാ​ശി​നി​യോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. വാ​ഴ​യ്ക്ക് എ​ന്തെ​ങ്കി​ലും കേ​ട് വ​ന്നാ​ൽ ആ ​ഭാ​ഗം മു​റി​ച്ചു​മാ​റ്റു​ക​യാ​ണ് പ​തി​വ്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം വാ​ഴ​യി​ല​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ത​നി​ക്കു സാ​ധി​ച്ചെ​ന്നും ഇ​തി​ലൂ​ടെ മൂ​ന്നു ല​ക്ഷം പ്ലാ​സ്റ്റി​ക് ഇ​ല​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യി എ​ന്ന​ത് ഏ​റ്റ​വും വ​ലി​യ സം​തൃ​പ്ത്‌​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഞാ​ലി​പ്പൂ​വ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട വാ​ഴ​ക​ളാ​ണ് ഇ​ല​യ്ക്കാ​യി പ്ര​ധാ​ന​മാ​യും വ​ള​ർ​ത്തു​ന്ന​ത്. ഒ​രു വാ​ഴ​യി​ൽ നി​ന്ന് മാ​സ​ത്തി​ൽ നാ​ലോ അ​ഞ്ചോ ഇ​ല​ക​ൾ ല​ഭി​ക്കും. ഒ​രു തൂ​ശ​നി​ല​യ്ക്ക് അ​ഞ്ചു രൂ​പ​യാ​ണ് നി​ല​വി​ൽ ല​ഭി​ക്കു​ന്ന വി​ല. 3,000 വാ​ഴ​ക​ൾ കൃ​ഷി ചെ​യ്‌​താ​ൽ ദി​വ​സേ​ന മാ​റി മാ​റി 200 ഇ​ല​ക​ൾ വീ​തം വെ​ട്ടി ഏ​ക​ദേ​ശം 1,000 രൂ​പ​യോ​ളം സ്ഥി​ര​വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ർ​ഷം തോ​റും ഏ​ക​ദേ​ശം ഏ​ഴു​കോ​ടി രൂ​പ​യു​ടെ ഇ​ല​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ക​ർ​ഷ​ക​രി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ഇ​ല​ക​ൾ വാ​ങ്ങി ലാ​ഭം കൊ​യ്യു​ന്ന ഇ​ട​നി​ല​ക്കാ​രേ ഒ​ഴി​വാ​ക്കി ഹോ​ട്ട​ലു​ക​ളി​ലേ​ക്കും കാ​റ്റ​റിം​ഗ് ഗ്രൂ​പ്പു​ക​ളി​ലേ​ക്കും ഇ​ല​ക​ൾ നേ​രി​ട്ട് എ​ത്തി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച ലാ​ഭം നേ​ടാം. ത​മി​ഴ്‌​നാ​ട്ടി​ലെ ഹോ​ട്ട​ലു​ക​ളി​ൽ 80 ശ​ത​മാ​ന​വും വാ​ഴ​യി​ല​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വി​ട​ത്തെ ഗ​വ​ൺ​മെ​ന്റ്റി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യു പി​ന്തു​ണ​യു​ള്ള​ത് കൊ​ണ്ടാ​ണ് അ​ത് സാ​ധ്യ​മാ​കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ കേ​ര​ള​ത്തി​ലും സ​ർ​ക്കാ​രി​ന്റെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കി, ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും ഹോ​ട്ടു​ക​ളി​ൽ ദി​വ​സേ​ന 50 ഊ​ണെ​ങ്കി​ലും വാ​ഴ​യി​ല​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​വി​ട​യും ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മു​ഴു​വ​ൻ വി​റ്റു​പോ​കു​ക​യും ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ വി​ല ല​ഭി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ചാ​ക്കോ​ച്ചേ​ട്ട​ന്‍റെ വാ​ദം.

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം

Related posts

Leave a Comment