71-ാമ​ത് സ്ഥാ​പ​ക ദി​നം; യോ​നോ ആ​പ്പി​ൽ എ​ഐ ന​വീ​ക​ര​ണ​ങ്ങ​ളു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്‌​ബി​ഐ) ത​ങ്ങ​ളു​ടെ 71-ാമ​ത് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റീ​ട്ടെ​യി​ൽ, ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.ബാ​ങ്കി​ന്‍റെ 53 കോ​ടി​യി​ല​ധി​കം വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സു​താ​ര്യ​വും ആ​ധു​നി​ക​വു​മാ​യ ബാ​ങ്കിം​ഗ് അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബാ​ങ്കി​ന്‍റെ ജ​ന​പ്രി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ യോ​നോ വ​ഴി​യാ​ണ് ഈ ​പു​തി​യ മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ൽ പത്തു കോ​ടി​യി​ല​ധി​കം ര​ജി​സ്റ്റ​ർ ചെ​യ്ത യോ​നോ ഉ​പ​യോ​ക്താ​ക്ക​ൾ ബാ​ങ്കി​നു​ണ്ട്.പു​തി​യ മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​രൊ​റ്റ ഡി​ജി​റ്റ​ൽ ഓ​ൺ​ബോ​ർ​ഡിം​ഗ് പ്ര​ക്രി​യ​യി​ലൂ​ടെ എ​സ്‌​ബി​ഐ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​നൊ​പ്പം എ​സ്ബി​ഐ കാ​പ്പ് സെ​ക്യൂ​രി​റ്റീ​സ് ലി​മി​റ്റ​ഡി​ൽ ഡീ​മാ​റ്റ്, ട്രേ​ഡിം​ഗ് അ​ക്കൗ​ണ്ടു​ക​ളും ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും.

കൂ​ടാ​തെ, യോ​ഗ്യ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ ഒ​രു കോ​ർ​പ്പ​റേ​റ്റ് സാ​ല​റി അ​ക്കൗ​ണ്ടാ​ക്കി മാ​റ്റാ​നും നി​ല​വി​ലു​ള്ള സാ​ല​റി അ​ക്കൗ​ണ്ടു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​പ്‌​ഗ്രേ​ഡ് ചെ​യ്യാ​നും ഇ​നി​മു​ത​ൽ സാ​ധി​ക്കും. ഇ​തി​നാ​യി ബാ​ങ്ക് ശാ​ഖ​ക​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ല. ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ പ്ര​തി​മാ​സ ഗ്രീ​ൻ സ്കോ​ർ പ​രി​ശോ​ധി​ക്കാ​നു​മു​ള്ള സു​സ്ഥി​ര​താ യാ​ത്ര എ​ന്ന പു​തി​യ ഫീ​ച്ച​റും യോ​നോ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

കോ​ർ​പ്പ​റേ​റ്റ്-​ബി​സി​ന​സ് ബാ​ങ്കിം​ഗ് രം​ഗ​ത്തെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌​ബി​ഐ യോ​നോ ബി​സി​ന​സി​ൽ പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ വ​രു​ത്തി. ബാ​ങ്കി​ന്‍റെ സ​മ്പൂ​ർ​ണ ട്രേ​ഡ് ഫി​നാ​ൻ​സ് സ്യൂ​ട്ടി​നെ മൊ​ബൈ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് യോ​നോ ബി​സി​ന​സി​ലെ ഇ-​ട്രേ​ഡ് സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ബി​സി​ന​സ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും പ്ലാ​റ്റ്‌​ഫോം സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ത​ത്​ക്ഷ​ണ പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​യി യോ​നോ- ജി ​എ​ന്ന എ​ഐ വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്റും ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ചു.വെ​ബ്, മൊ​ബൈ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ 24 മ​ണി​ക്കൂ​റും ഈ ​വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സും ഡാ​റ്റാ​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബാ​ങ്കിം​ഗ് കൂ​ടു​ത​ൽ ല​ളി​ത​വും ജ​ന​കീ​യ​വു​മാ​ക്കാ​നാ​ണ് ബാ​ങ്ക് ശ്ര​മി​ക്കു​ന്ന​തെ​ന്നും വി​ക്സി​ത് ഭാ​ര​ത് 2047 ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഡി​ജി​റ്റ​ൽ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ വ​ലി​യ പി​ന്തു​ണ ന​ൽ​കു​മെ​ന്നും എ​സ്‌​ബി​ഐ ചെ​യ​ർ​മാ​ൻ സി.​എ​സ്. സെ​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment