ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മു​റി​യി​ലെ​ത്തി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചു; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

പാ​ല​ക്കാ​ട്: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ല​ക്കാ​ട്ടെ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ലാ​ണു സം​ഭ​വം. പാ​ഠ​പു​സ്ത​കം വാ​ങ്ങാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ക്ലാ​സ് മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

മു​ന്പും പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment