ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്ന് അ​മ്മ; പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പു​ള്ള വാ​ക്ക് പാ​ലി​ച്ച് മ​ക​ൻ; ഹൃ​ദ​യം തൊ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

കു​ട്ടി​ക്കാ​ല​ത്ത് അ​മ്മ​യ്ക്ക് ന​ൽ​കി​യ ഒ​രു വാ​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​ൻ നി​റ​വേ​റ്റി​യ​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ത​ന്‍റെ അ​മ്മ​യെ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ യോ​ഗേ​ഷ് റാ​വ​ത് പ​ങ്കു​വെ​ച്ച​ത്. യാ​ത്ര​യ്ക്ക് മു​ൻ​പു​ള്ള അ​മ്മ​യു​ടെ ഭ​യ​വും, പി​ന്നീ​ട് അ​ത് വ​ലി​യ സ​ന്തോ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​തു​മാ​ണ് ഈ ​വീ​ഡി​യോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

“മേ​രി മാ ​കീ പെ​ഹ്‌​ലി ഹെ​ലി​കോ​പ്റ്റ​ർ റൈ​ഡ്” (എ​ന്‍റെ അ​മ്മ​യു​ടെ ആ​ദ്യ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര) എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് യോ​ഗേ​ഷ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. താ​ൻ വ​ള​ർ​ന്നു വ​ലു​താ​കു​മ്പോ​ൾ അ​മ്മ​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ ക​യ​റ്റാ​മെ​ന്ന് കു​ട്ടി​ക്കാ​ല​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മു​ൻ​ഷി​യാ​രി​യി​ൽ വെ​ച്ച് യോ​ഗേ​ഷ് നി​റ​വേ​റ്റി​യ​ത്.

ആ​ദ്യ​മാ​യി ഹെ​ലി​കോ​പ്റ്റ​ർ ക​ണ്ട​പ്പോ​ൾ അ​മ്മ​യ്ക്ക് വ​ലി​യ ഭ​യ​മാ​ണു​ണ്ടാ​യ​ത്. പേ​ടി​യാ​ണെ​ന്നും യാ​ത്ര​യ്ക്ക് വ​രു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ് അ​വ​ർ മ​ക​ന്‍റെ കാ​ലി​ൽ മു​റു​കെ പി​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ താ​ൻ കൂ​ടെ​യു​ണ്ടെ​ന്നും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് യോ​ഗേ​ഷ് അ​മ്മ​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും യാ​ത്ര​യ്ക്കാ​യി ധൈ​ര്യം പ​ക​രു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ ഉ​യ​ർ​ന്നു പൊ​ങ്ങി​യ​തോ​ടെ അ​മ്മ​യു​ടെ ഭ​യം മാ​റി മു​ഖ​ത്ത് സ​ന്തോ​ഷം വി​രി​ഞ്ഞു. യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​ർ മ​ക​ന്‍റെ സ​ൺ​ഗ്ലാ​സ് ധ​രി​ക്കു​ക​യും, സ​ന്തോ​ഷം കൊ​ണ്ട് കൈ​ക​ൾ വീ​ശി ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. മു​ക​ളി​ൽ നി​ന്നു​ള്ള ത​ന്‍റെ ഗ്രാ​മ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ്വി​റ്റ്സ​ർ​ല​ൻ​ഡ് പോ​ലെ മ​നോ​ഹ​ര​മാ​ണെ​ന്ന് യോ​ഗേ​ഷ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

“ഞാ​നാ​ണ് അ​മ്മ​യെ ലോ​കം ചു​റ്റി കാ​ണി​ച്ച​തെ​ങ്കി​ലും, വ​ർ​ഷ​ങ്ങ​ളാ​യു​ള്ള എ​ന്‍റെ വാ​ക്ക് പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​ന്‍റെ ഉ​ള്ളി​ലെ കു​ട്ടി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ക്കു​ന്ന​തെ​ന്ന് യോ​ഗേ​ഷ് റാ​വ​ത് കു​റി​ച്ചു. യാ​ത്ര​യ്ക്ക് ശേ​ഷം എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് “വ​ള​രെ ന​ന്നാ​യി​രു​ന്നു” എ​ന്നാ​ണ് അ​മ്മ മ​റു​പ​ടി ന​ൽ​കി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ഈ ​വീ​ഡി​യോ ക​ണ്ട​ത്.

അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ഈ ​ആ​ത്മ​ബ​ന്ധ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. “ഇ​താ​ണ് യ​ഥാ​ർ​ഥ വി​ജ​യ​ത്തി​ന്‍റെ നി​ർ​വ​ച​നം എ​ന്നും, “അ​മ്മ​യു​ടെ മു​ഖ​ത്തെ ഈ ​സ​ന്തോ​ഷ​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം, എ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ കു​റി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഇ​ത്ത​രം സ​വി​ശേ​ഷ​മാ​യ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഏ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും പ​ല​രും ക​മ​ന്‍റു​ക​ളി​ൽ കു​റി​ച്ചു.

 

Related posts

Leave a Comment