ഹ​രി​പ്പാ​ട് എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വി​ക​സ​ന​ത്തി​ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: യാ​ത്ര​ക്കാ​രു​ടെ​യും ന​ഗ​ര​വാ​സി​ക​ളു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഗ​താ​ഗ​ത പാ​ത​യാ​യ എ​ൻ​എ​ച്ച് – റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ങ്ങു​ന്നു.

റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ദീ​ർ​ഘ​നാ​ളാ​യി ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഈ ​റോ​ഡി​ന്റെ ന​വീ​ക​ര​ണം.

ദേ​ശീ​യ​പാ​ത​യെ​യും ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സ​മ്പ​ർ​ക്ക റോ​ഡ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വ​ലി​യ കു​ഴി​ക​ളും മ​ഴ​ക്കാ​ല​ത്തെ ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വ​ലി​യ ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു.

നി​ര​വ​ധി തീ​ർ​ത്ഥാ​ട​ക​രും ദൈ​നം​ദി​ന യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ന്റെ ഈ ​ക​ടു​ത്ത ശോ​ച​നീ​യാ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്കും ജ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​കും.

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ളും സാ​ങ്കേ​തി​ക അ​നു​മ​തി​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment