കൊ​ക്ക​കോ​ള​യ്ക്കും പെ​പ്‌​സി​ക്കും ഭീ​ഷ​ണി​യാ​യി കോ​ക്ക​ന​ട്ട് കോ​ള; ഐ​ടി​സി​യു​ടെ പു​ത്ത​ൻ രം​ഗ പ്ര​വേ​ശ​ന​ത്തെ പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി നാ​ളീ​കേ​ര ക​ർ​ഷ​ക​ർ

പ​ര​വൂ​ർ: കൊ​ക്ക​കോ​ള​യും പെ​പ്‌​സി​കോ​യും വ​ർ​ഷ​ങ്ങ​ളാ​യി ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന രാ​ജ്യ​ത്തെ സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ് വി​പ​ണി​യി​ലേ​ക്ക് പു​തി​യ വെ​ല്ലു​വി​ളി​യു​മാ​യി പ്ര​മു​ഖ ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ഐ​ടി​സി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു. കേ​ര​ള​ത്തിന്‍റെ സ്വ​ന്തം ക​രി​ക്കി​ൻ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ളി​കേ​രാ​ധി​ഷ്ഠി​ത കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​മാ​ണ് ക​മ്പ​നി വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്.

ബി ​നാ​ച്ചു​റ​ൽ കോ​ക്ക​ന​ട്ട് കോ​ള എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പു​തി​യ പാ​നീ​യം നി​ല​വി​ൽ വി​പ​ണി​യു​ടെ 90 ശ​ത​മാ​ന​വും നി​യ​ന്ത്രി​ക്കു​ന്ന യു​എ​സ് വ​മ്പ​ന്മാ​ർ​ക്ക് ക​ടു​ത്ത മ​ത്സ​ര​മു​യ​ർ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ​ൻ​കി​ട ക​മ്പ​നി​ക​ൾ വി​പ​ണി കൈ​യാ​ളു​ന്ന ഈ ​മേ​ഖ​ല​യി​ലേ​ക്ക് ഐ​ടി​സി എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കും പു​തി​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യു​ണ്ട്.

ക​ടു​ത്ത മ​ത്സ​ര​മു​ള്ള കോ​ളാ വി​ഭാ​ഗ​ത്തി​ലാ​ണ് ചു​വ​ടു​വെ​യ്ക്കു​ന്ന​തെ​ങ്കി​ലും പ​ര​മ്പ​രാ​ഗ​ത കോ​ള​ക​ളെ​പ്പോ​ലെ അ​മി​ത​മാ​യ ഫി​സ് (ഗ്യാ​സ്) ഐ​ടി​സി​യു​ടെ കോ​ക്ക​ന​ട്ട് കോ​ള​യ്ക്കി​ല്ല. നി​ല​വി​ലു​ള്ള പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളോ​ട് നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന​തി​ന് പ​ക​രം ക​രി​ക്കി​ൻ വെ​ള്ള​വും കോ​ളാ ഫ്ലേ​വ​റും സ​മ​ന്വ​യി​പ്പി​ച്ച് തി​ക​ച്ചും പു​തി​യൊ​രു ഉ​പ​ഭോ​ക്തൃ വി​ഭാ​ഗം സൃ​ഷ്ടി​ക്കാ​നാ​ണ് ക​മ്പ​നി ശ്ര​മി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ക​ലോ​റി​യു​ള്ള​തും കൃ​ത്രി​മ​മാ​യി പ​ഞ്ച​സാ​ര ചേ​ർ​ക്കാ​ത്ത​തു​മാ​യ, ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ബ​ദ​ൽ പാ​നീ​യ​മാ​യാ​ണ് ഇ​ത് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​പ് ഓ​ട്‌​സ് ചേ​ർ​ത്ത ബ്രേ​ക്ക്ഫാ​സ്റ്റ് സ്മൂ​ത്തി, മാ​മ്പ​ഴ​ക്ക​ഷ്ണ​ങ്ങ​ൾ അ​ട​ങ്ങി​യ മാം​ഗോ സ്മൂ​ത്തി എ​ന്നി​വ അ​വ​ത​രി​പ്പി​ച്ച് വി​പ​ണി​യി​ൽ ശ്ര​ദ്ധ​നേ​ടി​യ ഐ​ടി​സി​യു​ടെ ന​വീ​ന​മാ​യ ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പു​തി​യ ലോ​ഞ്ചും വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വി​പ​ണി​യി​ലെ മ​റ്റ് കോ​ള ബ്രാ​ൻ​ഡു​ക​ളു​മാ​യി ക​ടു​ത്ത വി​ല​യു​ദ്ധ​ത്തി​ന് ഐ​ടി​സി മു​തി​രു​ന്നി​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വി​പ​ണി​യി​ൽ കൊ​ക്ക​കോ​ള​യു​ടെ 300 മി​ല്ലി ക്യാ​നി​ന് 38 രൂ​പ വി​ല​യു​ള്ള​പ്പോ​ൾ, ഐ​ടി​സി ത​ങ്ങ​ളു​ടെ ബി ​നാ​ച്ചു​റ​ൽ കോ​ക്ക​ന​ട്ട് കോ​ള​യു​ടെ 250 മി​ല്ലി ക്യാ​നി​ന് 60 രൂ​പ​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തൊ​രു പ്രീ​മി​യം ഉ​ൽ​പ്പ​ന്ന​മാ​യാ​ണ് ക​മ്പ​നി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ നി​ല​വി​ൽ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ല ക്വി​ക്ക്-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഈ ​പാ​നീ​യം ല​ഭ്യ​മാ​കു​ക.

റി​ല​യ​ൻ​സ് ക​ൺ​സ്യൂ​മ​ർ പ്രൊ​ഡ​ക്റ്റ്‌​സ് ലി​മി​റ്റ​ഡ് പു​ന​ര​വ​ത​രി​പ്പി​ച്ച കാ​മ്പാ കോ​ള വി​പ​ണി​യി​ൽ തി​രി​ച്ചെ​ത്തി ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4,700 കോ​ടി രൂ​പ​യു​ടെ വാ​ർ​ഷി​ക വ​രു​മാ​ന​ത്തോ​ടെ ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ബ്രാ​ൻ​ഡാ​യി മാ​റി​യി​രു​ന്നു. വി​പ​ണി​യി​ൽ പെ​പ്‌​സി​ക്കും കൊ​ക്ക​കോ​ള​യ്ക്കും പി​ന്നി​ൽ കാ​മ്പാ കോ​ള ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ നാ​ളി​കേ​ര ഫ്ലേ​വ​റു​മാ​യി ഐ​ടി​സി​യു​ടെ ഈ ​ക​ട​ന്നു​വ​ര​വ്.

കൃ​ത്രി​മ പാ​നീ​യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​തി​നി​ല്ലെ​ങ്കി​ലും, സാ​ധാ​ര​ണ സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ ന​ൽ​കു​ന്ന കാ​ർ​ബ​ണേ​റ്റ​ഡ് അ​നു​ഭ​വം പൂ​ർ​ണ​മാ​യി ന​ൽ​കാ​ത്ത​ത് വി​പ​ണി​യി​ൽ ഈ ​പാ​നീ​യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ബി​സി​ന​സ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

  • എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment