ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി: മറ്റൊരു മലയാളി വിദ്യാർഥി പിടിയിൽ

താ​ഷ്കെ​ന്‍റ്: ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ലാ​പ്ടോ​പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി സാ​വ​രി​യ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ അ​നം (23) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രും ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ നാ​ല് ദി​വ​സം മു​മ്പ് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​ല​നാ​യ സ​ദ​റു​ൾ ലാ​പ്ടോ​പ് എ​ടു​ത്ത് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് സാ​വ​രി​യ​യു​ടെ ത​ല​ച്ചോ​റി​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സ​ദ​റു​ളി​നെ ഉ​സ്ബ​ക്കി​സ്ഥാ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​വാ​രി​യ​യു​ടെ അ​മ്മ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ഉ​സ്ബ​ക്കി​സ്ഥാ​നി​ലെ​ത്തി മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം ഹ​രി​പ്പാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​ക്കും.

Related posts

Leave a Comment