വീ​ണ​യു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ഇ​ഡി പി​ണ​റാ​യി​യി​ൽ; ഒ​പ്പം വി​ല്ലേ​ജ് ഓ​ഫീ​സ​റും

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഇ​ഡി സം​ഘം പി​ണ​റാ​യി​യി​ലെ​ത്തി. പാ​തി​രി​യാ​ട്, പി​ണ​റാ​യി വി​ല്ലേ​ജു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള ടി. ​വീ​ണ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

രാ​വി​ലെ പ​ത്തോ​ടെ പാ​തി​രി​യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ കൂ​ടെ പോ​യി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വ​സ​തി​ക്ക് സ​മീ​പ​ത്താ​യു​ള്ള സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

തു​ട​ർ​ന്ന് 10.45 ഓ​ടെ പി​ണ​റാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പി​ണ​റാ​യി ഇ​ല​ക്ട്രി​സി​റ്റി സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള വീ​ണ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു. പി​ണ​റാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഐ. ​നെ​ഷീ​ന​യെ ഒ​പ്പം കൂ​ട്ടി​യാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഇ​ഡി സം​ഘം മ​ട​ങ്ങി.

സി​എം​ആ​ർ​എ​ൽ-​എ​ക്സോ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി സം​ഘം വീ​ണ​യെ ഇ​തു​വ​രെ ര​ണ്ടു​ത​വ​ണ​ക​ളാ​യി 19 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നാം​ത​വ​ണ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഭൂ​മി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment