സീരിയല്‍ രംഗത്ത് 25 വര്‍ഷമായി. എന്നിട്ടും ഇവിടെ തുടരാന്‍ കാരണം ആരൊക്കയോ തന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് കിഷോർ പീതാംബരൻ.
അയാള്‍ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ആള്‍ക്കാര്‍ക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താല്‍ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും.അതുപോലെ സീരിയല്‍ സ്ക്രിപ്റ്റ് ചോദിക്കുകയോ കഥകള്‍ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്ക്രിപ്റ്റ് ഇല്ല. ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത്വച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്.
മാസത്തില്‍ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോദിക്കും. പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങള്‍ ഒഴിവാക്കും. അതിന് കാരണം പാന്റും ഷര്‍ട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും യോഗ്യനല്ലെന്ന് മനസില്‍ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോള്‍ ആണെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ന് കിഷോർ പീതാംബരൻ പറഞ്ഞു.
