അ​മ്മ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യി​ലു​ള്ള കോ​ട​തി വി​ധി: ക​ക്ഷി ചേ​രാ​ന്‍ അ​ന്‍​സി​ബ അ​പേ​ക്ഷ ന​ല്‍​കി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യു​ടെ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കാ​ര​ണ​മാ​യ ശ്വേ​താ മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​ന്‍​സി​ബ ഹ​സ​ന്‍ അ​പേ​ക്ഷ ന​ല്‍​കി. എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ലാ​ണ് ചൊ​വ്വാ​ഴ്ച അ​പേ​ക്ഷ ന​ല്‍​കി​യ​ത്. കോ​ട​തി​യു​ടെ മു​ന്‍ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നാ​ണ് അ​ന്‍​സി​ബ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ശ്വേ​ത​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​ല​വി​ല്‍ ശ്വേ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​നും അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നി​ടെ മു​ന്‍​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ രാ​ജി​വെ​ച്ച എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ഒ​രു വി​ഭാ​ഗം നീ​ക്കം ആ​രം​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ശ്വേ​താ മേ​നോ​ന്‍ പ്ര​സി​ഡന്‍റാ​യ ഭ​ര​ണ​സ​മി​തി ഉ​ട​ന്‍ യോ​ഗം ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. രാ​ജി​ക്കാ​ര്യം ശ്വേ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് സ​മ​ര്‍​പ്പി​ച്ചി​രു​ന്നി​ല്ല.

രാ​ജി​ക്ക​ത്ത് ഔ​ദ്യോഗി​ക​മാ​യി ന​ല്‍​കി​യ നാ​ലു​പേ​ര്‍ ഒ​ഴി​കെ​യു​ള്ള​വ​രെ വി​ളി​ച്ചു​ചേ​ര്‍​ത്ത് ക​മ്മി​റ്റി ചേ​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. ജ​ന​റ​ല്‍ ബോ​ഡി വി​ളി​ച്ച് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​മാ​ണ് ശ്വേ​ത മേ​നോ​ന്‍ പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment