മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ ക​ലാ​ഭ​വ​ൻ മ​ണി സ്നേ​ഹ​ത്തി​ന്‍റെ വി​ത്ത് പാ​കി​യ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ലാ​കാ​ര​ന്മാ​ർ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ

ചാ​ല​ക്കു​ടി: മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ ക​ലാ​ഭ​വ​ൻ മ​ണി സ്നേ​ഹ​ത്തി​ന്‍റെ വി​ത്ത് പാ​കി​യ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ലാ​കാ​ര​ന്മാ​ർ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക​ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണം “ചി​ര​സ്മ​ര​ണ’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ണി​ൽ​നി​ന്നു വ​ള​ർ​ന്ന ക​ലാ​കാ​ര​നാ​യി​രു​ന്ന, പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ൽ​ന്ന് വാ​നോ​ളം ഉ​യ​ർ​ന്ന ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ വ​ള​ർ​ച്ച നാ​ട്ടു​കാ​ർ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സി​നെ സ്വാ​ധീ​നി​ച്ച മ​ണി ഒ​രി​ക്ക​ലും ദ​ന്ത​ഗോ​പു​ര​ത്തി​ലാ​യി​രു​ന്നി​ല്ല. പ​ണം മ​ത്തു​പി​ടി​പ്പി​ക്കാ​തി​രു​ന്ന മ​ണി നാ​ട്ടു​കാ​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കും വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന പ​ച്ച​യാ​യ മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖ് ക​ലാ​സ​ന്ധ്യ​ക്ക് തി​രി​തെ​ളി​യി​ച്ചു. മി​മി​ക്രി ക​ലാ​രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് സു​ധാ​ക​ര കി​ളി​ക്കാ​ർ, യു​വ പ്ര​തി​ഭ​ക്ക് ക​ലാ​ഭ​വ​ൻ സ​തീ​ഷ് എ​ന്നി​വ​ർ​ക്ക് മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ​ദാ​സ്, പി.​എം. വേ​ലാ​യു​ധ​ൻ, വി.​ഒ. പൈ​ല​പ്പ​ൻ, കെ.​ആ​ർ. സു​മേ​ഷ്, ജെ​നി​ഷ് പി. ​ജോ​സ്, ഉ​ഷ ശ​ശി​ധ​ര​ൻ, വി​ത്സ​ൻ പ​ണാ​ട്ടു​പ​റ​ന്പി​ൽ, പി.​എം. ശ്രീ​ധ​ര​ൻ, യു.​വി. മാ​ർ​ട്ടി​ൻ, പി.​എ​ൻ. കൃ​ഷ്ണ​ൻ​നാ​യ​ർ, അ​ഡ്വ. സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, ഐ.​ഐ. അ​ബ്ദു​ൾ മ​ജീ​ദ്, പി.​പി. പോ​ൾ, വി.​ഐ. പോ​ൾ, ഷാ​ജു വ​ട​ക്ക​ൻ, അ​ഡ്വ. കെ.​ബി. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് മ​ണി ജീ​വ​ൻ ന​ൽ​കി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും മി​മി​ക്സ് പ​രേ​ഡും ഉ​ണ്ടാ​യി​രു​ന്നു.മ​ണി​യു​ടെ പി​താ​വ് രാ​മ​ൻ മെ​മ്മോ​റി​യ​ൽ ക​ലാ​ഗൃ​ഹ​ത്തി​ൽ രാ​വി​ലെ മ​ണി​യോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​രു​ടെ മി​മി​ക്സ് പ​രേ​ഡും നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​ന്മാ​രു​ടെ നാ​ട​ൻ​പാ​ട്ടും ഉ​ണ്ടാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​ര​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

Related posts