പേളി മാണിയും ശ്രീനിഷ് അരവിന്ദും ദുബായ്യിൽ പുതിയ ഫ്ലാറ്റ് വാങ്ങിയ വാർത്തായാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയൊരു തുടക്കത്തിനായി പോവുകയാണെന്ന് പേളി തന്റെ ആരാധകരോട് പറഞ്ഞു. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങളൊന്നിച്ച് ഒത്തിരി യാത്രകള്‍ പോയി. മനോഹരമായ ഓര്‍മകളുമായാണ് തിരിച്ചെത്താറുള്ളത്.
അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുടെ മനസും ഒന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്വപ്നം ചെയ്സ് ചെയ്യുന്ന ദിവസമാണ്. മലയാളികള്‍ക്ക് ദുബായ് എന്ന് പറയുന്നതൊരു വികാരം മാത്രമല്ല സെക്കന്‍ഡ് ഹോം കൂടിയാണ്. നമുക്ക് അവിടെയൊരു സ്ഥലം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ശ്രീനിയോട് ചോദിച്ചിരുന്നു.
അതൊരു സ്വപ്നമായി കൊണ്ടുനടക്കുകയായിരുന്നു. ഇപ്പോഴിതാ കാലങ്ങള്‍ക്ക് ശേഷമായി ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. നമ്മള് എത്തിപ്പിടിച്ചാലേ സ്വപ്നം യാഥാര്‍ഥ്യമാവുകയുള്ളൂ. ഞങ്ങള്‍ ദുബായിലൊരു ഫ്ളാറ്റ് വാങ്ങിക്കുകയാണ്. വലിയൊരു അച്ചീവ്മെന്റായാണ് തോന്നുന്നത്. ദുബായ് സൗത്തിലാണ് ഞങ്ങളുടെ ഫ്ളാറ്റ് എന്ന് പേളി പറഞ്ഞു.
