പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ആറു വ​ര്‍​ഷം ക​ഠി​ന ത​ട​വും 30,000 രൂപ പി​ഴ​യും


അ​ടൂ​ര്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ആ​റു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഏ​നാ​ത്ത് വി​ല്ലേ​ജി​ല്‍ നെ​ടു​മ​ണ്‍ ശ്യാം ​രാ​ജ് ഭ​വ​നി​ല്‍ ശ്യാം ​രാ​ജ് (32)നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്.

2022 ഫെ​ബ്രു​വ​രി 9,12 തീ​യ​തി​ക​ളി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ആ​ര്‍. മ​നോ​ജ് കു​മാ​റാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ചാ​ര്‍​ജ് ഷീ​റ്റ് സ​മ​ര്‍​പ്പി​ച്ച​തും.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ ദീ​പാ കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പ്ര​തി പി​ഴ തു​ക അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് അ​തി​ജീ​വ​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment