‘മെ​സി​യെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​നി​ർ​ത്താ​ൻ ഒ​ത്തു​ക​ളി​ച്ചു’: ഫി​ഫ​യ്ക്കും റ​ഫ​റി​ക്കു​മെ​തി​രേ തു​റ​ന്ന​ടി​ച്ച് ഈ​ജി​പ്ത് കോ​ച്ച്

അ​റ്റ്‌​ലാ​ന്‍റ: ലോ​ക​ക​പ്പ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യോ​ട് തോ​റ്റ് ഈ​ജി​പ്ത് പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഫി​ഫ​യ്ക്കും മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സി​നു​മെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഈ​ജി​പ്ത് കോ​ച്ച് ഹൊ​സാം ഹ​സ​ൻ.

മ​ത്സ​രം പൂ​ർ​ണ​മാ​യും ഒ​ത്തു​ക​ളി​യാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യെ​യും ല​യ​ണ​ൽ മെ​സി​യെ​യും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​നി​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും ഹ​സ​ൻ മ​ത്സ​ര​ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​റ്റ്‌​ലാ​ന്‍റ​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്ത് 2-0 ന് ​മു​ന്നി​ലാ​യി​രു​ന്ന ശേ​ഷ​മാ​ണ് അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ വ​ഴ​ങ്ങി 3-2 ന് ​പ​രാ​ജ​യ​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ലെ മോ​ശം റ​ഫ​റി​യിം​ഗും വാ​ർ തീ​രു​മാ​ന​ങ്ങ​ളു​മാ​ണ് ഈ​ജി​പ്തി​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഹ​സ​ൻ തു​റ​ന്ന​ടി​ച്ചു.

നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രേ​ക്കാ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും മി​ക​ച്ച ക​ളി​യാ​ണ് ഞ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ മൈ​താ​ന​ത്തി​ന​ക​ത്തെ ചി​ല തീ​രു​മാ​ന​ങ്ങ​ളും പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ക​ളി മാ​റ്റി​യ​ത്. ഒ​രു​പ​ക്ഷേ വ​ലി​യ ബി​സി​ന​സ്-​മാ​ർ​ക്ക​റ്റിം​ഗ് താ​ത്പ​ര്യ​ങ്ങ​ൾ ഇ​തി​ന് പി​ന്നി​ലു​ണ്ടാ​കാം.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ന്മാ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ വേ​ണ​മെ​ന്നും, മെ​സി ലോ​ക​ക​പ്പി​ൽ തു​ട​ര​ണ​മെ​ന്നും അ​വ​ർ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​കും. ഫു​ട്ബോ​ളി​ൽ ചി​ല​പ്പോ​ഴൊ​ക്കെ ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്തു​ള്ള ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കാ​റു​ണ്ട്. ലോ​ക ചാ​മ്പ്യ​ന്മാ​ർ​ക്ക് എ​ല്ലാ ത​ല​ത്തി​ൽ നി​ന്നും പി​ന്തു​ണ ല​ഭി​ച്ചെ​ന്നും ഹൊ​സാം ഹ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത്സ​ര​ത്തി​നി​ടെ റ​ഫ​റി​യു​ടെ വി​വാ​ദ തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഫി​ഫ​യു​ടെ വം​ശീ​യ​വി​രു​ദ്ധ ആം​ഗ്യം കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തി​ന് ഹൊ​സാം ഹ​സ​ന് മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment