തു​ര​ങ്ക പാ​ത നി​ർ​മ്മാ​ണം വെ​ല്ലു​വി​ളി; പ​രി​സ്ഥി​തി ചൂ​ഷ​ണ​ത്തി​നെ​തി​രേ നി​യ​മം വേ​ണമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട നി​ര​ക​ളി​ൽ അ​തി​വീ​വ്ര മ​ഴ​യു​ണ്ടാ​യാ​ൽ ഉ​രു​ൾ​പൊ​ട്ട​ലോ മ​ണ്ണി​ടി​ച്ചി​ലോ ഉ​ണ്ടാ​കാ​ൻ സാ​ദ്ധ്യ​ത​യു​ള്ള 131 പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ലെ പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ളു​ള്ള നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്നു ചെ​റി​യാ​ൻ ഫി​ലി​പ്പ്.

ചൂ​ര​ൽ​മ​ല​യി​ലെ പോ​ലെ​യു​ള്ള ദാ​രു​ണ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ക​രു​ത​ലാ​ണ് വേ​ണ്ട​ത്. വേ​ണ്ട​ത്ര ഭൗ​മ​ശാ​സ്ത്ര പ​ഠ​നം കൂ​ടാ​തെ​യു​ള്ള വ​യ​നാ​ട്ടി​ലെ തു​ര​ങ്ക പാ​ത ത​ന്നെ പ​രി​സ്ഥി​തി വി​രു​ദ്ധ​മാ​ണ്. ക​ന​ത്ത പാ​റ​ക്കെ​ട്ടു​ക​ളും മൃ​ദു​വാ​യ മ​ണ്ണും ഇ​ട​ക​ല​ർ​ന്ന ഈ ​പ്ര​ദേ​ശ​ത്ത് തു​ര​ങ്ക പാ​ത നി​ർ​മ്മാ​ണം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്.

ഏ​റ്റ​വും ആ​ധു​നി​ക യ​ന്ത്ര ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ തു​ര​ങ്ക പാ​ത നി​ർ​മി​ക്കാ​വൂ. ക​ള്ളാ​ടി​യി​ൽ ഇ​പ്പോ​ഴു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ വ​രാ​നി​രി​ക്കു​ന്ന ആ​പ​ത്തി​ന്‍റെ സൂ​ച​ന മാ​ത്ര​മാ​ണ്.

ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം. പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽ ഖ​ന​നം, മ​ണ്ണെ​ടു​പ്പ്, മ​രം​മു​റി, ക്വാ​റി പ്ര​വ​ർ​ത്ത​നം എ​ന്നി​വ നി​രോ​ധി​ക്ക​ണം. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ പാ​ർ​പ്പി​ടം, തൊ​ഴി​ൽ, കൃ​ഷി, വ്യ​വ​സാ​യം, വ്യാ​പാ​രം, ടൂ​റി​സം എ​ന്നി​വ​യെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്.

Related posts

Leave a Comment