പി​എ​സ് സി ​ക്ര​മ​ക്കേ​ട്; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നുശേ​ഷം കേസ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​ക്ര​മ​ക്കേ​ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നുശേ​ഷം മാ​ത്രം കേ​സെ​ടു​ക്കും. വി​വാ​ദ​മാ​യ പി​എ​സ് സി ​പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഫ​യ​ലു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും.

ഫ​യ​ലു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ പി​എ​സ്‌സി​ക്ക് നോ​ട്ടീ​സ് ന​ല്‍​കും. ഇ​ന്ന​ലെ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് പി​എ​സ് സി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​നാ​ണ് മേ​ല്‍​നോ​ട്ട​ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പി​എ​സ് സി ​ക്ര​മ​ക്കേ​ടി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നേ​ര​ത്തെ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

പി​എ​സ് സി ​ആ​സ്ഥാ​ന​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
തി​രു​വ​ന​ന്ത​പു​രം: പി​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പി​എ​സ് സി ​ആ​സ്ഥാ​ന​ത്തേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. പി​എ​സ് സി ​ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.45 -ഓ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

എ​സ് സി ​ചെ​യ​ര്‍​മാ​ന്‍റെ വാ​ഹ​നം ഗേ​റ്റ് ക​ട​ന്ന് ഓ​ഫീ​സി​ലേ​ക്ക് ക​ട​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ട​യാ​ന്‍ ശ്ര​മി​ച്ച് കൊ​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ഫീ​സ് കോം​മ്പൗ​ണ്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ക​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി​ത്ത് മു​ട്ട​പ്പ​ലം, ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ എന്നിവരുടെ നേ​തൃ​ത്തി​ലു​ള്ള അ​ന്‍​പ​തോ​ളം വ​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.

പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​ക​ള്‍​ക്ക് കൂ​ട്ടു​നി​ന്ന ചെ​യ​ര്‍​മാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സാ​ധാ​ര​ണ പി​എ​സ്‌സി ​ആ​സ്ഥാ​ന​ത്തി​ന​ക​ത്തു ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​പൂ​ര്‍​വ​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ മി​ന്ന​ല്‍ പ്ര​തി​ഷേ​ധം ചെ​റു​ക്കാ​ന്‍ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍​ക്ക് സാ​ധി​ച്ചി​ല്ല.

പി​എ​സ്‌സി ​ന​ട​ത്തി​യ ആ​സൂ​ത്ര​ണ ബോ​ര്‍​ഡി​ലെ പ്ര​ധാ​ന ത​സ്തി​ക​യി​ലേ​ക്കു ന​ട​ന്ന പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts

Leave a Comment