പ​ഴ​ഞ്ച​ൻ ബ​സു​ക​ൾ ഇ​ല​ക്‌ട്രിക്ബ​സു​ക​ളാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ഴ​ഞ്ച​ൻ ഡീ​സ​ൽ ബ​സു​ക​ൾ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളാ​ക്കാ​ൻ നീ​ക്കം. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ റെ​ട്രോ​ഫി​റ്റിം​ഗ് ന​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മം. നി​ല​വി​ൽ 15 വ​ർ​ഷ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പ​ഴ​യ ബ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 2017 ബ​സു​ക​ൾ 15 വ​ർ​ഷം ക​ഴി​ഞ്ഞ​തും വാ​ഹ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്.

പ​ഴ​യ ഡീ​സ​ൽ ബ​സു​ക​ളി​ൽ ബാ​റ്റ​റി​യും മോ​ട്ടോ​റും ഘ​ടി​പ്പി​ച്ച് ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ളാ​യി മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി തേ​ടു​ന്ന​ത്. ഇ​തി​നാ​യി സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണം തേ​ടി​യു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ ബ​സു​ക​ൾ ഇ​ല​ക്‌​ട്രി​ക് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി​യാ​ൽ തു​ട​ർ​ന്നും സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. പ​ദ്ധ​തി​ക്കാ​യി ചൈ​നീ​സ് നി​ർ​മി​ത കി​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​രു ത​ദ്ദേ​ശീ​യ ക​മ്പ​നി കോ​ർ​പ​റേ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള കി​റ്റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ കോ​ർ പ​റേ​ഷ​ൻ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

ബ​സു​ക​ളി​ൽ കി​റ്റ് ഘ​ടി​പ്പി​ക്കു​ന്ന​തും അ​തി​ന് ആ​വ​ശ്യ​മാ​യ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും​ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ചു​മ​ത​ല​യാ​യി​രി​ക്കും. പു​തി​യ ഒ​രു ഇ​ല​ക്‌​ട്രി​ക് ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വ് വ​രു​മെ​ന്നി​രി​ക്കെ, പ​ഴ​യ ബ​സു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് ഏ​റെ ലാ​ഭ​ക​ര​മാ​യി​രി​ക്കും എ​ന്ന നി​ല​പാ​ടാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ റെ​ട്രോ​ഫി​റ്റിം​ഗ് ന​യം അ​നു​സ​രി​ച്ച് ഏ​തു​ത​രം വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്‌​ട്രി​ക് ആ​യി മാ​റ്റാ​ൻ ക​ഴി​യും. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ ​ത്ത​രം മാ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ബ​സു​ക​ളി​ൽ ഈ ​പ​രി​ക്ഷ​ണം കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല.​നി​ല​വി​ൽ ചൈ​നീ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി പ​രി​ച​യ​മു​ള്ള ക​മ്പ​നി​യാ ണ് ​കോ​ർ​പ​റേ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ഡീ​സ​ൽ വി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ ​എ​സ്ആ​ർ ടി​സി ബ​സു​ക​ൾ സി​എ​ൻ​ജി​യി​ലേ​ക്ക് മാ​റ്റാ​ൻ ബി​ജു​പ്ര​ഭാ​ക​ര​ൻ സി​എം​ഡി ആ​യി​രു​ന്ന കാ​ല​ത്ത് നീ​ക്കം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment