ഓ​ടു​ന്ന ട്രെ​യി​നി​ലെ പൂ​ജ വി​വാ​ദ​ത്തി​ൽ ന്യാ​യീ​ക​ര​ണ പ്ര​തി​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ

പ​ര​വൂ​ർ: ഓ​ടു​ന്ന ട്രെ​യി​നി​നു​ള്ളി​ൽ വ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പൂ​ജ ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​തി​ന് പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രം​ഗ​ത്ത്. ഐ​ആ​ർ​സി​ടി​സി വ​ഴി സ്വ​കാ​ര്യ​വ്യ​ക്തി വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി ബു​ക്ക് ചെ​യ്ത പ്ര​ത്യേ​ക ‘സ​ലൂ​ൺ കോ​ച്ചി​ലാ​ണ്’ പൂ​ജ ന​ട​ന്ന​തെ​ന്ന് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ പ​ത്തി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ 12926 പ​ശ്ചിം എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​യി​രു​ന്നു വി​വാ​ദ​ത്തി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജൂ​ലൈ എ​ട്ടി​ന് 3,08,580 രൂ​പ അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യാ​ണ് ഈ ​പ്ര​ത്യേ​ക കോ​ച്ച് ബു​ക്ക് ചെ​യ്ത​തെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ട്രെ​യി​നി​ന്‍റെ ന​ടു​വി​ലി​രു​ന്ന് പൂ​ജാ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​തും വെ​ള്ള​വ​സ്ത്രം ധ​രി​ച്ച ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും ട്രെ​യി​ൻ സ​ർ​വീ​സി​നു​മാ​യി​രു​ന്നു ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തെ​ന്നും സ​മ​യ​നി​ഷ്ഠ​യും സു​ര​ക്ഷി​ത​ത്വ​വും പൂ​ർ​ണ​മാ​യി ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്ന​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ക്കും യാ​തൊ​രു​വി​ധ പ​രി​ക്കു​ക​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന ഏ​റ്റ​വും ആ​ഡം​ബ​ര​മേ​റി​യ സ്വ​കാ​ര്യ കോ​ച്ചു​ക​ളാ​ണ് സ​ലൂ​ൺ കോ​ച്ചു​ക​ൾ. റെ​യി​ൽ​വേ ലോ​ക​ത്ത് പൊ​തു​വെ സ​ഞ്ച​രി​ക്കു​ന്ന വീ​ട് എ​ന്നാ​ണ് ഇ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലാ​ണ് ഇ​വ ഘ​ടി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും, ഉ​ള്ളി​ൽ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് സ​മാ​ന​മാ​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്ക് പൂ​ർ​ണ​മാ​യ സ്വ​കാ​ര്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് ഈ ​കോ​ച്ചു​ക​ളു​ടെ പ്ര​ത്യേ​ക​ത.

Related posts

Leave a Comment