മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ: ടി​നി ടോ​മി​ന് ഇ​ന്ന് നി​ര്‍​ണാ​യ​കം

കൊ​ച്ചി: ന​ട​ന്‍ ടി​നി ടോം ​സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി പ​റ​യും. ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ടി​നി ടോ​മി​നെ​തി​രെ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍, മ​തം പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്ക​ല്‍, ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്. അ​മ്മ’ സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗു​ക​ളി​ലും റി​ഹേ​ഴ്‌​സ​ല്‍ ക്യാ​മ്പു​ക​ളി​ലും വെ​ച്ച് ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും ലൈം​ഗി​ക​ച്ചു​വ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തി​യെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ‘ജി​ഹാ​ദി’ എ​ന്നും ‘മ​ത​തീ​വ്ര​വാ​ദി’ എ​ന്നും ന​ടി​യെ വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​താ​യും ന​ട​ന്‍റെ ഡ്രൈ​വ​റെ മ​തം മാ​റ്റാ​ന്‍ അ​ന്‍​സി​ബ ശ്ര​മി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

നേ​ര​ത്തെ കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​ട​വ​ന്ത്ര പോ​ലീ​സ് പ​രാ​തി കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കാ​ണി​ച്ച് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​ത് പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ടി നീ​ന കു​റു​പ്പ് അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ള്‍ ടി​നി ടോം ​അ​ധി​ക്ഷേ​പി​ച്ച​താ​യി കൃ​ത്യ​മാ​യി മൊ​ഴി ന​ല്‍​കി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment