‘മരണ വീട്ടിലും കാമറയുമായി നടക്കുന്ന കുറേ മനുഷ്യർ, സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ആ ​കാ​ഴ്ച ക​ണ്ട​ത്’: മഞ്ചു വാര്യർ

സ​ലിം കു​മാ​ർ, ഭാ​ഗ്യ​രാ​ജ് എ​ന്നീ ക​ലാ​കാ​ര​ന്മാ​ർ അ​ടു​ത്തി​ടെ​യാ​ണ് ന​മ്മെ വി​ട്ട് പി​രി​ഞ്ഞ​ത്. ആ ​സ​മ​യ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യും ച​ർ​ച്ച​യാ​യ​തു​മാ​യ ചി​ല​തു​ണ്ട്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത പ​രി​ഗ​ണി​ക്കാ​തെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ക്കും തി​ര​ക്കും പ​തി​വാ​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. സ​ലീം കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ മ​ക​ൻ ച​ന്തു ഇ​ത്ത​ര​ക്കാ​രോ​ട് പൊ​ട്ടി​ത്തെ​റി​ച്ച​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ന​ടി മ​ഞ്ജു വാ​ര്യ​ർ ന​ട​ത്തി​യ പ്ര​തി​ക​ര​ണം ശ്ര​ദ്ധ നേ​ടു​ക​യാ​ണി​പ്പോ​ൾ…

സി​വി​ക് സെ​ന്‍​സ് എ​ന്നു​ള​ള വാ​ക്ക് പ​ല അ​വ​സ​ര​ങ്ങ​ളി​ലും കേ​ട്ടി​ട്ടു​ള​ള​താ​ണ്. വാ​ക്കി​ല്‍ ഉ​ണ്ടെ​ങ്കി​ലും സ​മൂ​ഹ​ത്തി​ല്‍ അ​ത് എ​ത്ര​ത്തോ​ളം ന​ട​ക്കു​ന്നു​ണ്ട് എ​ന്ന​ത് ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ചി​ന്തി​ച്ച് പോ​കാ​റു​ണ്ട്. ഈ​യ​ടു​ത്ത് ന​മ്മ​ള്‍ ക​ണ്ട കു​റ​ച്ച് കാ​ഴ്ച​ക​ളു​ണ്ട്. സ​ലീ​മേ​ട്ട​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം, സ​ലീ​മേ​ട്ട​ന്‍റെ മ​ക​ന്‍ ച​ന്തു​വ​ട​ക്കം അ​വി​ടെ നി​ന്ന് ഔ​ചി​ത്യ​മി​ല്ലാ​തെ പെ​രു​മാ​റി​യ​വ​രോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ക്കേ​ണ്ടി വ​ന്ന ഒ​രു സ​ങ്ക​ട​ക​ര​മാ​യ കാ​ഴ്ച ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഈ​യ​ടു​ത്ത് ക​ണ്ടു.

അ​ത് ക​ഴി​ഞ്ഞ് കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ത​മി​ഴി​ലെ പ്ര​ശ​സ്ത​നാ​യ ന​ട​ന്‍ ഭാ​ഗ്യ​രാ​ജ് അ​ന്ത​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​യി കാ​ര്യ​ങ്ങ​ളൊ​ക്കെ പ​ക​ര്‍​ത്താ​ന്‍ വ​ന്ന​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള​ള തി​ക്കി​ലും തി​ര​ക്കി​ലുംപെ​ട്ട് ന​മ്മ​ളെ​ല്ലാം വ​ള​രെ ബ​ഹു​മാ​നി​ക്കു​ന്ന ന​ടി ശ്രീ​മ​തി രാ​ധി​ക​യെ ത​ട്ടി താ​ഴെ ഇ​ടു​ന്ന​തും അ​ത് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന കാ​ഴ്ച​യും ഒ​രു​പാ​ട് സ​ങ്ക​ട​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. ഞാ​ന്‍ ക​ണ്ട​തും ആ​രോ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ കാ​ഴ്ച​യാ​ണ് എ​ന്ന സ​ത്യം അ​വി​ടെ നി​ല്‍​ക്കെ ചി​ല കാ​ര്യ​ങ്ങ​ള്‍ ചി​ന്തി​ക്കേ​ണ്ട​തു​ണ്ട് എ​ന്നെ​നി​ക്ക് തോ​ന്നി.

ന​മ്മ​ള്‍ എ​വി​ടെ നി​ല്‍​ക്കു​ന്നു, ഏ​ത് അ​വ​സ​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്നു ന​മ്മ​ള്‍ സ്വ​യം ചോ​ദി​ക്കേ​ണ്ട ചി​ല ചോ​ദ്യ​ങ്ങ​ളു​ണ്ട്. ന​മ്മ​ള്‍ സ്വ​യം പാ​ലി​ക്കേ​ണ്ട ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ആ ​ഒ​രു ബോ​ധം ന​മു​ക്ക് എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ടാ​കേണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും പ​ല​പ്പോ​ഴും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കാ​നു​ള​ള അ​വ​സ​രം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​വി​ടെ​യൊ​ക്കെ ഞാ​ന്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ള​ള ഒ​രു കാ​ര്യം ന​മ്മു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ, പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ​യോ പെ​റ്റ്‌​സി​ന്‍റെ​യോ പോ​ലും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ന്‍ ആ​ളു​ക​ള്‍ മ​ടി​ക്കും. അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടേ എ​ടു​ക്കൂ. എ​ല്ലാ​വ​രു​ടേ​യും സ്വ​കാ​ര്യ​ത മാ​നി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് എ​ന്നു​ള​ള ബോ​ധ്യം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ എ​ത്ര​മാ​ത്ര​മു​ണ്ട് എ​ന്ന​റി​യി​ല്ല-മ​ഞ്ജു വാ​ര്യ​ർ വ്യ​ക്ത​മാ​ക്കി.‌‌

Related posts

Leave a Comment