ഇ​ത്തി​രി ചോ​റ് ത​രു​മോ ചേ​ച്ചീ… ഹോ​സ്റ്റ​ൽ മെ​സിൽ അ​തി​ഥി​യാ​യി മു​ത​ല! ഞെ​ട്ടി​ത്ത​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും; വീ​ഡി​യോ കാ​ണാം

രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലു​ള്ള ഒ​രു ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ൽ ക​യ​റി​പ്പ​റ്റി​യ ഒ​രു മു​ത​ല​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ഹോ​സ്റ്റ​ലി​ലെ മെ​സി​ലേ​ക്ക് മു​ത​ല ആ​രും കാ​ണാ​തെ ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ആ​രും കാ​ണി​ല്ലെ​ന്ന് ക​രു​തി ഇ​റ​ങ്ങി​പ്പോ​യ ക​ക്ഷി​യെ പ​ക്ഷേ എ​ല്ലാ​വ​രും ക​ണ്ടു​പി​ടി​ച്ചു. വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി ഉ​ട​ൻ മു​ത​ല​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​തീ​ക്ഷി​ക്കാ​തെ മ​ത​ല​യെ​ക​ണ്ട മെ​സി​ലെ പാ​ച​ക​ക്കാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ഞെ​ട്ടി​പ്പോ​യി. മു​ത​ല​യെ ക​ണ്ട ഉ​ട​ൻ ത​ന്നെ അ​വ​ർ ജീ​വ​നും കൊ​ണ്ട് അ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഹോ​സ്റ്റ​ലി​ൽ മു​ത​ല ക​യ​റി​യെ​ന്ന വാ​ർ​ത്ത വ​ള​രെ പെ​ട്ടെ​ന്നാ​ണ് പ​ട​ർ​ന്ന​ത്. ഇ​തോ​ടെ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ​ക്കാ​യി ഇ​വി​ടെ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വേ​ഗം ത​ന്നെ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തേ​ക്ക് ഓ​ടി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഹോ​സ്റ്റ​ലി​ന് പു​റ​ത്ത് വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ത​ല​യെ സ്വ​ന്തം നി​ല​യ്ക്ക് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ശ്ര​മം മു​ത​ല​യെ കൂ​ടു​ത​ൽ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ മു​ത​ല മെ​സ്സി​ന് ഉ​ള്ളി​ലൂ​ടെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ഓ​ടി​യ​ത് കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യി.

ഹോ​സ്റ്റ​ലി​ന് തൊ​ട്ട​ടു​ത്തു​ള്ള വ​ലി​യൊ​രു ഓ​ട​വ​ഴി​യാ​കാം മു​ത​ല ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ന​ദി​ക​ളി​ലും ക​നാ​ൽ ശൃം​ഖ​ല​ക​ളി​ലും വെ​ള്ളം ഉ​യ​രു​മ്പോ​ൾ, മു​ത​ല​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ഴി​തെ​റ്റി വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മു​ത​ല​യും അ​ബ​ദ്ധ​ത്തി​ൽ ഹോ​സ്റ്റ​ലി​ന്റെ ബേ​സ്‌​മെ​ന്റി​ലെ മെ​സി​ൽ എ​ത്തി​പ്പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

 

Related posts

Leave a Comment