കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കൊളജ് വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്. ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം. അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.
Read MoreDay: September 4, 2026
മെട്രോ സ്റ്റേഷനിൽ രണ്ട് എലികളുടെ ‘ബോക്സിങ്’; വൈറലായി അപൂർവ്വ പോരാട്ട വീഡിയോ!
ലണ്ടനിലെ ഓക്സ്ഫർഡ് സർക്കസ് അണ്ടർഗ്രൗണ്ട് റെയിൽവേ സ്റ്റേഷനിൽ യാത്രികരെ അത്ഭുതപ്പെടുത്തി രണ്ട് കൊച്ചെലികളുടെ ‘ബോക്സിങ് മത്സരം’. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ രണ്ട് പിൻകാലുകളിൽ നിവർന്നുനിന്ന് പരസ്പരം ബോക്സിങ് അടവുകൾ പയറ്റുന്ന എലികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്ലാറ്റ്ഫോമിൽ കിടന്ന ഏതോ ഭക്ഷണാവശിഷ്ടത്തെ ചൊല്ലിയുള്ള തർക്കമാണ് ഇത്തരമൊരു ‘ചെറിയ പോരാട്ടത്തിന്’ വഴിവെച്ചതെന്നാണ് അനുമാനം. ഒട്ടും ഭയപ്പെടാതെ, കുറ്റവാളികളെപ്പോലെ പ്ലാറ്റ്ഫോമിൽ അടിപിടികൂടുന്ന എലികളെ കൗതുകത്തോടെയാണ് യാത്രക്കാർ നോക്കിക്കണ്ടത്. പോസ്റ്റ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 1,20,000ത്തിലധികം ലൈക്കുകളാണ് ഈ വീഡിയോ സ്വന്തമാക്കിയത്. “യാത്രക്കാർ വീട്ടിൽ പോകാൻ തിടുക്കം കൂട്ടുമ്പോൾ ട്യൂബ് സ്റ്റേഷനിൽ എലികൾ അടികൂടുന്നത് യഥാർഥ ലണ്ടൻ കാഴ്ചയാണ്” എന്ന തരത്തിൽ രസകരമായ ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ന്യൂയോർക്ക് സബ്വേയിലെ ഭീമൻ എലികളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള കമന്റുകളും ശ്രദ്ധ നേടുന്നുണ്ട്. “അമേരിക്കയിലെ പൂച്ചകളുടെ വലിപ്പമുള്ള എലികളെ കണ്ടവർക്ക് ഇതൊരു…
Read Moreചൊറിച്ചിൽ മാറ്റി നൽകുന്ന ബിസിനസ് ഐഡിയ, യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഇച്ച് സ്ക്രാച്ചിംഗ്
വിചിത്രവും വ്യത്യസ്തവുമായ ബിസിനസ് ആശയങ്ങളിലൂടെ വിജയം കൊയ്യുന്ന വാർത്തകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ ചൈനയിൽ നിന്നും ശ്രദ്ധനേടുന്നു. ഉപഭോക്താക്കളുടെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റി കൊടുക്കുന്ന ബിസിനസ്സിലൂടെ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഷാങ് ഷിയാവോഖിയാവോ എന്ന 32കാരൻ. ഷെൻഷെനിലെ ബാ ഓൻ, ഫുടിയൻ എന്നിവിടങ്ങളിലാണ് ഷാങ് ഇതിനായി പ്രത്യേക കടകൾ ആരംഭിച്ചിരിക്കുന്നത്. പ്രത്യേകമായി വളർത്തിയ നീളമുള്ള നഖങ്ങൾ ഉപയോഗിച്ചാണ് ഇവിടുത്തെ ജീവനക്കാർ ഉപഭോക്താക്കളുടെ ശരീരഭാഗങ്ങളിൽ പതുക്കെ ചൊറിഞ്ഞു നൽകുന്നത്. മണിക്കൂറിന് 300 യുവാൻ (ഏകദേശം 3,500 രൂപ) ആണ് ഇതിനായി ഈടാക്കുന്നത്. മസാജ് പാർലറുകൾക്ക് സമാനമായ അന്തരീക്ഷത്തിലാണ് സേവനം നൽകുന്നത്. ഉപഭോക്താക്കൾക്ക് മാനസികസമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഈ രീതി സഹായിക്കുമെന്നാണ് ഷാങ് പറയുന്നത്. കഴിഞ്ഞ വർഷം ഒരു സ്ത്രീ ഭർത്താവിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ കണ്ടതാണ് ഷാങ്ങിന് ഈ ബിസിനസ്…
Read More