നോ​ർ​വേ​യി​ലെ കു​ട്ടി​ക​ൾ ക​ളി​ച്ചു വ​ള​രു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ റാ​ങ്ക് റേ​സി​ൽ! ന​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക്കാ​ലം, എ​ൻ​ആ​ർഐയുടെ കുറിപ്പ് ശ്രദ്ധനേടുന്നു

ഇ​ന്ത്യ​യി​ലെ​യും നോ​ർ​വേ​യി​ലെ​യും കു​ട്ടി​ക​ളു​ടെ വ​ള​ർ​ത്ത​ലും വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും ത​മ്മി​ലു​ള്ള പ്ര​ധാ​ന വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ്യ​വ​സാ​യ പ്ര​മു​ഖ​നും സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ക​നു​മാ​യ വി​നോ​ദ് തു​രി​യ​ത്മാ​ൻ. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളോ​ളം ജീ​വി​ച്ച അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്‍റെ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

ഇ​ന്ത്യ​യും നോ​ർ​വേ​യും ത​മ്മി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വ്യ​ത്യാ​സം സ​മ്പ​ത്തോ പ​ണ​മോ അ​ല്ലെ​ന്നും, മ​റി​ച്ച് കു​ട്ടി​ക​ളോ​ട് കാ​ണി​ക്കു​ന്ന സ​മീ​പ​ന​ത്തി​ലും അ​വ​രെ വ​ള​ർ​ത്തു​ന്ന രീ​തി​യി​ലു​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ഇ​ന്ത്യ​യി​ലെ കൗ​മാ​ര​ക്കാ​ർ നേ​രി​ടു​ന്ന അ​മി​ത​മാ​യ പ​ഠ​ന​ഭാ​ര​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

സ്കൂ​ളി​ലെ നീ​ണ്ട പ​ഠ​ന​മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും കോ​ച്ചിം​ഗ് ക്ലാ​സു​ക​ളി​ലും ട്യൂ​ഷ​നു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. മാ​താ​പി​താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കു​മ്പോ​ൾ, സ്കൂ​ളു​ക​ൾ റാ​ങ്കു​ക​ളി​ലും കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ ലാ​ഭ​ത്തി​ലും മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഈ ​ഓ​ട്ട​ത്തി​നി​ട​യി​ൽ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ വി​ല​പ്പെ​ട്ട കു​ട്ടി​ക്കാ​ലം ത​ന്നെ ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്കാ​ൻ​ഡി​നേ​വി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ലെ ജി​ജ്ഞാ​സ​യും സ്വ​ത​ന്ത്ര ചി​ന്ത​യും സ​ർ​ഗ്ഗാ​ത്മ​ക​ത​യും വ​ള​ർ​ത്താ​നാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. അ​വി​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നും കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നും കു​ടും​ബ​ത്തോ​ടും കൂ​ട്ടു​കാ​രോ​ടും ഒ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും ആ​വ​ശ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യ​വും സ​മ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ ഉ​യ​ർ​ന്ന മ​ത്സ​ര​സ്വ​ഭാ​വ​മു​ള്ള വി​ദ്യാ​ഭ്യാ​സ സം​സ്കാ​ര​ത്തെ വി​നോ​ദ് തു​രി​യ​ത്മാ​ൻ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചു. കേ​വ​ലം പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വി​ജ​യം അ​ള​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ നി​ര​ന്ത​ര​മാ​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

“ഒ​രു പ​രീ​ക്ഷ​യാ​ണ് ത​ങ്ങ​ളു​ടെ ജീ​വി​ത​വും മൂ​ല്യ​വും തീ​രു​മാ​നി​ക്കു​ന്ന​ത് എ​ന്ന് ഒ​രു കൗ​മാ​ര​ക്കാ​ര​നും ക​രു​തു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക​രു​ത്,” അ​ദ്ദേ​ഹം കു​റി​ച്ചു. കേ​വ​ലം നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന കു​ട്ടി​ക​ളെ​യ​ല്ല, മ​റി​ച്ച് ആ​ത്മ​വി​ശ്വാ​സ​വും സ​ന്തോ​ഷ​വു​മു​ള്ള ഒ​രു ത​ല​മു​റ​യെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യം.

കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സ​ന്തോ​ഷ​വും പ​ണ​യം വെ​ച്ചു​കൊ​ണ്ട് നേ​ടു​ന്ന ഉ​യ​ർ​ന്ന മാ​ർ​ക്കു​ക​ളി​ല​ല്ല രാ​ജ്യ​ത്തി​‌ന്‍റെ ഭാ​വി കി​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​രും നേ​താ​ക്ക​ളും ഈ ​കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മ​നോ​ഹ​ര​മാ​യ ഒ​രു കു​ട്ടി​ക്കാ​ല​ത്തി​നും ന​ല്ല ഭാ​വി​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

Related posts

Leave a Comment