ആ​പ്പി​ളി​ന്‍റെ പു​തി​യ സി​ഇ​ഒ ജോ​ൺ ടെ​ർ​ന​സി​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ൽ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യാ​യി

ആ​പ്പി​ളി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​റ്റ ജോ​ൺ ടെ​ർ​ണ​സി​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. 2026 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ടിം ​കു​ക്കി​ന് ശേ​ഷം ആ​പ്പി​ളി​ന്‍റെ സി​ഇ​ഒ ആ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്തെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തി​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ൽ ഇ​പ്പോ​ഴും ഹാ​ർ​ഡ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​ത്ര​യും വ​ലി​യ ടെ​ക് ഭീ​മ​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി​ട്ടും സ്വ​ന്തം നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചോ ഐ​പാ​ഡ്, എ​യ​ർ​പോ​ഡ്സ്, ഐ​ഫോ​ൺ തു​ട​ങ്ങി​യ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​ഹി​ച്ച പ​ങ്കി​നെ​ക്കു​റി​ച്ചോ വി​വ​ര​ങ്ങ​ളൊ​ന്നും പ്രൊ​ഫൈ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ചി​ത്ര​ങ്ങ​ളോ നീ​ണ്ട വി​ശ​ദീ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​ത്ത ഈ ​ല​ളി​ത​മാ​യ രീ​തി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളേ​ക്കാ​ൾ ഒ​രാ​ളു​ടെ യ​ഥാ​ർ​ത്ഥ പ്ര​വൃ​ത്തി​യാ​ണ് അ​വ​രു​ടെ വ്യ​ക്തി​മു​ദ്ര നി​ശ്ച​യി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​തി​നോ​ട് നെ​റ്റി​സ​ൺ​സ് പ്ര​തി​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment