തിരുവനന്തപുരം: നിതിന്‍രാജ് ആത്മഹത്യക്കേസ് പ്രതി ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ പോലീസിന്റെ വീഴ്ചയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് പുതിയ സംഘം നേതൃത്വം നല്‍കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി.
നിതിന്‍രാജിന്റെ കുടുംബവും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തന്നെ നേരില്‍ കണ്ട് അറിയിച്ചുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനിമുതല്‍ കേസ് അന്വേഷിക്കുന്നത്.
ഡോ. റാമിന് ജാമ്യം ലഭിക്കുന്നതിന് കാരണം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണെന്നും പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
