നി​തി​ന്‍​രാ​ജി​ന്‍റെ മ​ര​ണം; പ്ര​തി​ക്കു ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡി​ജി​പി​യോ​ടു റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: നി​തി​ന്‍​രാ​ജ് ആ​ത്മ​ഹ​ത്യ​ക്കേ​സ് പ്ര​തി ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച​യി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ന്വേ​ഷ​ണ​ത്തി​ന് പു​തി​യ സം​ഘം നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

നി​തി​ന്‍​രാ​ജി​ന്‍റെ കു​ടും​ബ​വും നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് ത​ന്നെ നേ​രി​ല്‍ ക​ണ്ട് അ​റി​യി​ച്ചു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് പു​തി​യ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് ഐ​ജി. അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​നി​മു​ത​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണം പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടാ​ണെ​ന്നും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച ഉ​ണ്ടാ​യെ​ന്നും കോ​ട​തി നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment