അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ക്കും; പ്ര​സ​വ ശേ​ഷം കു​ഞ്ഞി​നെ വാ​ങ്ങി പ​ണം ന​ൽ​കി മ​ട​ക്കി​യ​യ​ക്കും; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഈ​രാ​റ്റു​പേ​ട്ട​യി​ൽ

കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ച് അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ര്‍​ജു​നി​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​ണ് രാ​ജ. സം​ഘ​ത്തെ​ക്കു​റി​ച്ച് ആ​സാം സ്വ​ദേ​ശി​യാ​യ 22കാ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. യു​വ​തി ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് കാ​ര്‍​ത്തി​ക്, അ​നി​ത, അ​ര്‍​ജു​ന്‍, ഹ​ര്‍​ഷി​ത തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​ർ ചെ​റി​യ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണൈ​ന്നും വ​ലി​യ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഏ​താ​നും കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​ക്കോ​യി​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് യു​വ​തി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.

തീ​ക്കോ​യി സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഞ​ണ്ടു​ക​ല്ലി​ലു​ള​ള വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 10 ദി​വ​സം മു​മ്പാ​ണ് യു​വ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് യു​വ​തി​ക​ളെ എ​ത്തി​ച്ച ഏ​ജ​ന്‍റു​മാ​ര്‍. വീ​ട്ടി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സാ​ണ് ടൗ​ണി​ല്‍ ക​ര​ഞ്ഞു നി​ല്‍​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ കാ​ണു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്നും പ​റ​ഞ്ഞ യു​വ​തി​യെ പോ​ലീ​സ് കോ​ട്ട​യം ആ​ര്‍​പ്പൂ​ക്ക​ര​യി​ലു​ള്ള സാ​ന്ത്വ​നം അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചു.

സ്വാ​ന്ത​നം ഡ​യ​റ​ക്ട​ര്‍ ആ​നി ബാ​ബു യു​വ​തി​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ല്‍​ക്കു​ന്ന ക​ണ്ണി​യി​ല്‍ യു​വ​തി അ​ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ ആ​നി ബാ​ബു ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്.

യു​വ​തി​യി​ൽ​നി​ന്നു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. യു​വ​തി​യെ പോ​ലീ​സ് പി​ന്നീ​ട് ക​ല്ല​റ​യി​ൽ നീ​തി​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment