വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി തോ​ണ്ടു​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫി​നെ​യാ​ണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​ർ​ജി​യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത പ്ര​തി എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി​യി​ൽ​നി​ന്നു 22.46 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. എ​ട​വി​ല​ങ്ങ് പൊ​ടി​യ​ൻ ബ​സാ​ർ എ​രാ​ശേ​രി അ​ശ്വി​ൻ കൃ​ഷ്ണ​യി​ൽ (26) നി​ന്നാ​ണു 22,46,430 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. റേ​ഡി​യോ​ഗ്ര​ഫ​ർ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​ച്ച​ത്.

പ്ര​തി സിം​ഗ​പ്പു​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങി​യ​താ​യി റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നു പൊ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2025 മാ​ർ​ച്ച് 24 മു​ത​ൽ 2026 ഫെ​ബ്രു​വ​രി 13 വ​രെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment