അ​ടി​മാ​ലി​യി​ലെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത് ചി​ത​ലി​നെ കൊ​ല്ലാ​നു​ള്ള മ​രു​ന്ന്; ദു​ഖം താ​ങ്ങാ​നാ​വാ​തെ കു​ടും​ബ​വും നാ​ട്ടു​കാ​രും; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്

അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​ത് ചി​ത​ലി​നെ കൊ​ല്ലാ​നു​ള്ള വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ടു​ക്കി അ​ടി​മാ​ലി ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം ഒ​ഴി​വ​ത്ത​ടം വ​ലി​യ​കാ​ട്ടി​ൽ അ​ഫ്സ​ലി​ന്‍റെ​യും സാ​ന്ദ്ര​യു​ടെ​യും മ​ക്ക​ളാ​യ റെ​യ്ഹാ​ൻ, ഇ​ഹാ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഒ​രു കു​ട്ടി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റൊ​രു കു​ട്ടി​യെ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ര​ണ്ടു​പേ​രു​ടെ​യും മ​ര​ണം സം​ഭ​വി​ച്ച​ത്.

ചി​ത​ൽ മ​രു​ന്നി​ന്‍റെ കു​പ്പി​യു​ടെ അ​ടി​ഭാ​ഗം ചോ​ർ​ന്ന് ത​റ​യി​ലേ​ക്ക് വീ​ഴു​ക​യും, ഇ​ത് കു​ട്ടി​ക​ൾ എ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പി​താ​വ് പൊ​ലി​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഈ ​പ്ര​സ്താ​വ​ന ശ​രി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ പൊ​ലി​സു​ള്ള​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പി​താ​വ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ണ്ട് മാ​സം മു​ൻ​പ് മാ​ത്ര​മാ​ണ് ഈ ​കു​ടും​ബം ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഈ ​മ​രു​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. മ​ര​ണ​കാ​ര​ണം പൂ​ർ​ണ്ണ​മാ​യും സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment