സ്പാ​നി​ഷ് സ​മൂ​ഹം ഒ​രി​ക്ക​ലും നി​ങ്ങ​ളെ മ​റ​ക്കി​ല്ല, ഗാ​സ​യി​ലെ ല​യാ​ന് മ​റു​പ​ടി​യു​മാ​യി സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെഡ്രോ സാഞ്ചസ്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ സ​ന്ദേ​ശം വൈ​റ​ൽ

ഗാ​സ​യി​ലെ ത​ക​ർ​ക്ക​പ്പെ​ട്ട ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രി​ൽ തീ​ർ​ത്ത സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ ചി​ത്ര​വും, അ​തി​ന് സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ ഹൃ​ദ്യ​മാ​യ മ​റു​പ​ടി​യും ലോ​ക​മെ​ന്പാ​ടു​ള്ള മ​നു​ഷ്യ​മ​ന​സു​ക​ളെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ​യും ഒ​ന്ന​ട​ങ്കം കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഗാ​സ​യി​ലെ ല​യാ​ൻ എ​ന്ന പെ​ൺ​കു​ട്ടി​യും ചി​ത്ര​കാ​ര​നാ​യ ഉ​ബാ​യ് ക​രീ​മും ചേ​ർ​ന്നാ​ണ് ഗാ​സ​യി​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ ചി​ത്രം ഒ​രു​ക്കി​യ​ത്.

‘ഹ​ലോ സ്പെ​യി​ൻ, ഞാ​ൻ ഗാ​സ​യി​ൽ നി​ന്നു​ള്ള ല​യാ​ൻ ആ​ണ്’ എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്രം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും, അ​ദ്ദേ​ഹം ത​ന്‍റെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ 53 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വീ​ഡി​യോ സ​ന്ദേ​ശം തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

മ​നോ​ഹ​ര​മാ​യ ഈ ​സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ന് ക​ലാ​കാ​ര​ന്മാ​രോ​ടും, സ്പെ​യി​നോ​ട് വ​ലി​യ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ‘ഇ​ത്ര​യ​ധി​കം വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും നി​ങ്ങ​ളു​ടെ സ്നേ​ഹം ഞ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ നി​ങ്ങ​ൾ സ​മ​യം ക​ണ്ടെ​ത്തി. അ​തു​കൊ​ണ്ട് ല​യാ​നോ​ടും ഗാ​സ​യി​ലെ എ​ല്ലാ ആ​ൺ​കു​ട്ടി​ക​ളോ​ടും പെ​ൺ​കു​ട്ടി​ക​ളോ​ടും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും എ​നി​ക്ക് വ​ള​രെ ല​ളി​ത​മാ​യ ഒ​രു കാ​ര്യ​മേ പ​റ​യാ​നു​ള്ളൂ.

സ്പാ​നി​ഷ് സ​മൂ​ഹം മു​ഴു​വ​ൻ നി​ങ്ങ​ളെ കേ​ൾ​ക്കു​ന്നു​ണ്ട്, കാ​ണു​ന്നു​ണ്ട്, സ്നേ​ഹി​ക്കു​ന്നു​ണ്ട്, ഒ​രി​ക്ക​ലും നി​ങ്ങ​ളെ മ​റ​ക്കി​ല്ല,” സാ​ഞ്ച​സ് പ​റ​ഞ്ഞു. ഗാ​സ​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​യ​മി​ല്ലാ​തെ വീ​ണ്ടും ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചി​ത്ര​ര​ച​ന ന​ട​ത്താ​നും സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു ഭാ​വി​യി​ൽ ജീ​വി​ക്കാ​നും ക​ഴി​യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ല​യാ​ന്‍റെ ഈ ​ന​ന്ദി​പ്ര​ക​ട​നം ഫ​ല​സ്തീ​ൻ രാ​ഷ്ട്ര രൂ​പീ​ക​ര​ണ​ത്തി​ന് സ്പെ​യി​ൻ ന​ൽ​കു​ന്ന ശ​ക്ത​മാ​യ പി​ന്തു​ണ​യു​ടെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ്. 2024 മെ​യ് 28ന് ​അ​യ​ർ​ല​ൻ​ഡ്, നോ​ർ​വെ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം സ്പെ​യി​നും ഫ​ല​സ്തീ​നെ ഒ​രു രാ​ജ്യ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്നു. ച​രി​ത്ര​പ​ര​മാ​യ നീ​തി​യും സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള അ​ടി​യ​ന്ത​ര ചു​വ​ടു​വെ​യ്പ്പു​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് സാ​ഞ്ച​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ത്ര​മ​ല്ല, ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നും, അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ന​ട​പ​ടി​ക​ൾ​ക്ക് പി​ന്തു​ണ​യേ​കു​ന്ന​തി​ലും സ്പെ​യി​ൻ മു​ൻ​പ​ന്തി​യി​ലു​ണ്ട്. 2026ഓ​ടെ ഗാ​സ​യ്ക്കു​ള്ള മാ​നു​ഷി​ക-​വി​ക​സ​ന സ​ഹാ​യം 150 ദ​ശ​ല​ക്ഷം യൂ​റോ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നും സ്പെ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment