ഹോ​ട്ട​ലി​ൽ സ്ഥി​ര​മാ​യി മു​റി​യെ​ടു​ക്കു​ന്ന സ​രി​ത​യും മു​ഹ​മ്മ​ദും; നി​രീ​ക്ഷ​ണ വ​ല എ​ക്സൈ​സ് മു​റി​ക്ക​യ​പ്പോ​ൾ കി​ട്ടി​യ​ത് എം​ഡി​എം​എ; ഇ​രു​വ​രും പി​ടി​യി​യി​ൽ

കൊ​ച്ചി: ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന യു​വ​തി​യും യു​വാ​വും എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സ​രി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 90 ഗ്രാം ​എ​ന്‍​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

സ്ഥി​ര​മാ​യി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ളു​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​ഫി എം​ഡി​എം​എ എ​ത്തി​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് എ​ക്‌​സൈ​സ് എ​ത്തി മു​റി പ​രി​ശോ​ധി​ച്ച​ത്.

ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി​യാ​യി​രു​ന്നു ല​ഹ​രി​ക്ക​ച്ച​വ​ടം. കൂ​ട്ടാ​ളി​യാ​യ സ​രി​ത​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും എം​ഡി​എം​എ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment