ഇന്‍റർനെറ്റിനെ ചി​രി​പ്പി​ച്ച് ഹാ​ല​ൻ​ഡി​ന്‍റെ പൂ​ച്ച ലു​ക്ക്അ​ലൈ​ക്ക്, കൊള്ളാം നന്നായിരിക്കുന്നു, എന്ന് സാക്ഷാൽ ഹാലൻഡിന്‍റെ കമന്‍റ് , ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ത​ന്‍റെ സാ​ദൃ​ശ്യ​മു​ള്ള പൂ​ച്ച​യു​ടെ ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് രം​ഗ​ത്തെ​ത്തി. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ലെ പൂ​ച്ച​യ്ക്ക് ഫു​ട്ബോ​ൾ താ​ര​വു​മാ​യി അ​സാ​ധാ​ര​ണ​മാ​യ സാ​ദൃ​ശ്യ​മു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ടെ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ന് താ​ഴെ “ലു​ക്കിം​ഗ് ഗു​ഡ് എ​ർ​ലിം​ഗ്” എ​ന്ന് താ​രം ത​ന്നെ ക​മ​ന്‍റ് ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തി​ലാ​യി. താ​ര​ത്തി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ബോ​ധ​ത്തെ പ്ര​ശം​സി​ച്ച ആ​രാ​ധ​ക​ർ ‘ക്യാ​റ്റ്‌​ലിം​ഗ് ഹാ​ല​ൻ​ഡ്’ എ​ന്നും ‘മൌ​ലാ​ൻ​ഡ്’ എ​ന്നും ഈ ​പൂ​ച്ച​യ്ക്ക് പേ​രി​ട്ടു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ ഹാ​ല​ൻ​ഡ് അ​ടു​ത്തി​ടെ സാ​ഹി​ൽ ഗു​പ്ത എ​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നും മ​റു​പ​ടി ന​ൽ​കി. ത​ന്‍റെ വീ​ഡി​യോ​യി​ൽ ഹാ​ല​ൻ​ഡ് ക​മ​ന്‍റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ 20 കി​ലോ ഭാ​രം കു​റ​യ്ക്കു​മെ​ന്നാ​ണ് സാ​ഹി​ൽ വെ​ല്ലു​വി​ളി​ച്ച​ത്.

18 മി​ല്യ​ണി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യി​ൽ “ഇ​പ്പോ​ൾ മു​ത​ൽ ആ​രം​ഭി​ക്കൂ” എ​ന്ന് ഹാ​ല​ൻ​ഡ് നേ​രി​ട്ട് ക​മ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഫു​ട്ബോ​ൾ താ​ര​ത്തി​ന്‍റെ സ​ർ​പ്രൈ​സ് മ​റു​പ​ടി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം സാ​ഹി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.

Related posts

Leave a Comment