കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന് ശേ​ഷം മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ൽ ന​സ്‌​ല​ൻ

ആ​ഗോ​ള ത​ല​ത്തി​ൽ പ്രേ​ക്ഷ​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ കു​മ്പ​ള​ങ്ങി നൈ​റ്റ്സ് (2019) എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ൻ മ​ധു സി. ​നാ​രാ​യ​ണ​ൻ തി​രി​ച്ചു വ​രു​ന്നു. ന​സ്‌​ല​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ ചി​ത്രം ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്‌​ഷ​ൻ​സ് ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു​വും സൈ​ല​ന്‍റ് ക്യാ​റ്റ് ഫി​ലിം​സും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന ന​സ്‌​ല​ൻ, ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ വ​ലി​യ കൈ​യ​ടി​യും അ​ഭി​ന​ന്ദ​ന​വും നേ​ടി​യ മ​ധു സി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​മ്പോ​ൾ, മ​റ്റൊ​രു മ​നോ​ഹ​ര​മാ​യ ച​ല​ച്ചി​ത്രാ​നു​ഭ​വം കൂ​ടി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും കാ​ത്തി​രി​പ്പി​ലു​മാ​ണ് മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ. ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്ത് വി​ടും.

ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം ചേ​ർ​ന്ന് നി​ർ​മി​ച്ച സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം അ​തി​ര​ടി​ക്ക് ശേ​ഷം ഒ​രു​പി​ടി വ​ലി​യ ചി​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്‌​ഷ​ൻ​സ്. ക​രി​ക്ക് ടീം ​ഒ​രു​ക്കു​ന്ന ആ​ദ്യ ചി​ത്രം, ഷി​ഫ്ന ബ​ബി​ൻ പാ​ക്ക​ർ ഒ​രു​ക്കു​ന്ന 40 ഡേ​യ്സ് ഓ​ഫ് ഹൗ​സ് പാ​ർ​ട്ടി എ​ന്നി​വ​യാ​ണ് ഡോ​ക്ട​ർ അ​ന​ന്തു പ്രൊ​ഡ​ക്‌​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മ​റ്റ് ചി​ത്ര​ങ്ങ​ൾ.

Related posts

Leave a Comment