വി​മാ​ന​ത്തി​ൽ ആ​കാ​ശ​ത്ത് ‘ജി​ടി​എ 6’ ചി​ത്രം വ​ര​ച്ച് അ​മേ​രി​ക്ക​ൻ പൈ​ല​റ്റ്; 8 മ​ണി​ക്കൂ​ർ നീ​ണ്ട വി​സ്മ​യ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൈ​യ​ടി

ലോ​കം ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘ഗ്രാ​ൻ​ഡ് തെ​ഫ്റ്റ് ഓ​ട്ടോ VI’ (GTA 6) ഗെ​യി​മി​നാ​യി ആ​കാ​ശ​ത്ത് വി​മാ​ന​മു​പ​യോ​ഗി​ച്ച് കൂ​റ്റ​ൻ ആ​ർ​ട്ട്‌​വ​ർ​ക്ക് വ​ര​ച്ച് അ​മേ​രി​ക്ക​ൻ പൈ​ല​റ്റ്. ‘ദി ​പൈ​ല​റ്റ് പി​ക്കാ​സോ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബെ​ഞ്ച​മി​ൻ മ​ക്ഡാ​നി​യ​ൽ എ​ന്ന പൈ​ല​റ്റാ​ണ് എ​ട്ട് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ആ​കാ​ശ​ത്ത് വി​മാ​നം പ​റ​ത്തി ഈ ​അ​പൂ​ർ​വ്വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ത​ന്‍റെ ‘സെ​സ്‌​ന സ്കൈ​പ്ലെ​യ്ൻ RG’ വി​മാ​നം ഉ​പ​യോ​ഗി​ച്ച് ആ​ർ​ക്ക​ൻ​സാ​സി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള കൃ​ത്യ​മാ​യ ഫ്ലൈ​റ്റ് പാ​ത​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം വ​ര​ച്ച​ത്. ഫ്ലൈ​റ്റ് ട്രാ​ക്കിം​ഗ് ആ​പ്പാ​യ ഫ്ലൈ​റ്റ്‌​റ​ഡാ​ർ 24 ലാ​ണ് ഈ ​ആ​കാ​ശ​ചി​ത്രം തെ​ളി​ഞ്ഞു​ക​ണ്ട​ത്.

ജി​ടി​എ ഗെ​യി​മു​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഹെ​ലി​കോ​പ്റ്റ​റും ജി​ടി​എ 6 ലോ​ഗോ​യും ആ​കാ​ശ​ത്ത് വ​ര​ച്ചി​ട്ടു​ണ്ട്. ഫ്ലോ​റി​ഡ​യു​ടെ പ​ശ്ചാ​ത്ത​ലം സൂ​ചി​പ്പി​ക്കു​ന്ന മു​ത​ല, ഈ​ന്ത​പ്പ​ന​ക​ൾ, സ്പോ​ർ​ട്സ് കാ​ർ, ബി​ക്കി​നി ധ​രി​ച്ച യു​വ​തി എ​ന്നി​വ​യും ഫ്ലൈ​റ്റ് പാ​ത​യി​ലൂ​ടെ അ​ദ്ദേ​ഹം കൃ​ത്യ​മാ​യി വ​ര​ച്ചു​ചേ​ർ​ത്തു.

“ആ​കാ​ശ​ത്ത് ജി​ടി​എ 6 ചി​ത്രം വ​ര​യ്ക്കാ​ൻ ഞാ​ൻ 8 മ​ണി​ക്കൂ​ർ എ​ടു​ത്തു, എ​ന്നാ​ൽ ഈ ​ഒ​രു നി​മി​ഷ​ത്തി​നാ​യി ഞാ​ൻ ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്,” – ബെ​ഞ്ച​മി​ൻ മ​ക്ഡാ​നി​യ​ൽ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കു​റി​ച്ചു.

മു​ൻ​പും ലി​യോ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ ‘മോ​ണാ​ലി​സ’, എ​ഡ്വാ​ർ​ഡ് മ​ഞ്ചി​ന്‍റെ ‘ദി ​സ്ക്രീം’ തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ൾ ആ​കാ​ശ​ത്ത് വ​ര​ച്ച് ശ്ര​ദ്ധ നേ​ടി​യ പൈ​ല​റ്റാ​ണ് മ​ക്ഡാ​നി​യ​ൽ. ജി​ടി​എ 6 ഗെ​യി​മി​ന്‍റെ ഔ​ദ്യോ​ഗി​ക റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തു​വ​ന്ന ഈ ​ആ​കാ​ശ​ചി​ത്രം ഗെ​യി​മിം​ഗ് ആ​രാ​ധ​ക​രും ഏ​വി​യേ​ഷ​ൻ പ്രേ​മി​ക​ളും വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment