അപ്പാര്‍ട്ട്‌മെന്‍റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​ന്നി​ലെ സൗ​ത്ത് സ്റ്റാ​ര്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. ഇ​ന്ന് പു​ല​ര്‍​ച്ചെ 4.15നാ​ണ് സം​ഭ​വം. അ​ഞ്ചു യു​വ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന ഫ്ളാ​റ്റി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നാ​ണ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

യു​വ​തി നി​ല​വി​ളി​ച്ച് മു​റി​യി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​തോ​ടെ അ​ജ്ഞാ​ത​ന്‍ ബാ​ല്‍​ക്ക​ണി വ​ഴി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ മു​ന്‍ വാ​തി​ലും ബാ​ല്‍​ക്ക​ണി​യു​ടെ വാ​തി​ലും തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഫ്‌​ളാ​റ്റി​ല്‍ എ​വി​ടെ​യും മോ​ഷ​ണ​ശ്ര​മ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ബെ​ഡ്‌​റൂ​മി​ന്‍റെ നി​ല​ത്ത് നി​ന്നു ര​ക്ത​ക്ക​റ​ക​ള്‍ ക​ണ്ടെ​ത്തി.

അ​ല​മാ​ര​യു​ടെ വാ​തി​ലു​ക​ളും തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ്സ് സ്പ​ര്‍​ശി​ച്ചി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ത​റ​യി​ല്‍ നി​ന്നും ല​ഭി​ച്ച ര​ക്ത​തു​ള്ളി​ക​ളു​ടെ സാ​മ്പി​ളു​ക​ളും പ​രാ​തി​ക്കൊ​പ്പം കൈ​മാ​റി.

Related posts

Leave a Comment