മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; വീ​ടു​ക​ളി​ല്‍ വീ​ണ്ടും വെ​ള്ളം ക​യ​റി

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ലെ വീ​ടു​ക​ളി​ല്‍ വീ​ണ്ടും വെ​ള്ളം ക​യ​റി. കൊ​ച്ച​ങ്ങാ​ടി, ഇ​ല്യാ​ഹി​യ ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ഇ​റ​ങ്ങി​യ ശേ​ഷം വൃ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വെ​ള്ളം ക​യ​റി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച മ​ഴ കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ എ​ത്തി വൃ​ത്തി​യാ​ക്കി​യ ശേ​ഷം താ​മ​സം തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ വീ​ണ്ടും വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു.

രാ​ത്രി ശ​ക്ത​മാ​യ മ​ഴ വ​ന്ന​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ലും തൊ​ടു​പു​ഴ​യാ​റി​ലും വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ആ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ​യും തൊ​ടു​പു​ഴ​യാ​റി​ലെ​യും കാ​ളി​യാ​റി​ലെ​യും പെ​രി​യാ​റി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment