യാ​ത്രാ​സൗ​ജ​ന്യ​മു​ള്ള ബ​സി​ൽ ആ​ളു​ക​ൾ ഇ​ടി​ച്ചു​ക​യ​റു​ന്നു: സൗ​ജ​ന്യ യാ​ത്രാ പ​രാ​മ​ർ​ശം; ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​രി​പാ​ടി​ക്കി​ടെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്രി​യ​ദ​ർ​ശ​നി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ ത​ള്ളി​ക്ക​യ​റു​ന്ന​തി​നെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ളെ​യും വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള മ​ന്ത്രി​യു​ടെ പ്ര​സം​ഗ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

യാ​ത്രാ​നി​ര​ക്ക് കു​റ​ഞ്ഞ​തോ സൗ​ജ​ന്യ​മു​ള്ള​തോ ആ​യ ബ​സു​ക​ളി​ൽ ആ​ളു​ക​ൾ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ന്നെ, സ്വ​ന്തം മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ൻ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ​യും, സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ഒ​ഴി​വാ​ക്കി പ​ണം ന​ൽ​കേ​ണ്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യു​മാ​ണ് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ ഈ ​വൈ​രു​ധ്യം നി​റ​ഞ്ഞ പെ​രു​മാ​റ്റ​രീ​തി ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റം ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്നു​വെ​ന്ന് പൊ​തു​വേ​ദി​യി​ൽ സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നാ​യി ഇ​തി​ന​കം പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment