സ്ത്രീ​യാ​യി വേ​ഷം​മാ​റി രാ​ത്രി​യി​ൽ യാ​ത്ര; 2 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഭ​യ​ന്നു​വി​റ​ച്ച് യു​വാ​വ്, ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് ഭ​യാ​ന​കം, വീ​ഡി​യോ വൈ​റ​ൽ!

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ സ്ത്രീ​യാ​യി വേ​ഷം​മാ​റി രാ​ത്രി ഡ​ൽ​ഹി ന​ഗ​ര​ത്തി​ലൂ​ടെ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വേ​റി​ട്ട പ​രീ​ക്ഷ​ണം സ​മൂ​ഹ മാ​ധ്യ​മ‌​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടു​ന്നു.

ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര​യി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഇ​ൻ​സ്റ്റാ​ഗ്രാം ക്രി​യേ​റ്റ​റാ​യ ‘ബി​ജെ​യ്ന്‍റ​ൽ’​പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

വീ​ട്ടി​ൽ വെ​ച്ച് സ്ത്രീ​ക​ളു​ടെ വ​സ്ത്രം ധ​രി​ച്ച്, മേ​ക്ക​പ്പ് ഇ​ട്ട്, ദു​പ്പ​ട്ട കൊ​ണ്ട് ത​ല​യും മു​ഖ​വും മ​റ​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ രാ​ത്രി സ്കൂ​ട്ട​റി​ൽ യാ​ത്ര തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു.

റോ​ഡി​ലി​റ​ങ്ങി​യ​ത് മു​ത​ൽ വ​ഴി​യാ​ത്ര​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രും തു​ട​ർ​ച്ച​യാ​യി തു​റി​ച്ചു​നോ​ക്കാ​ൻ തു​ട​ങ്ങി. ര​ണ്ട് പു​രു​ഷ​ന്മാ​ർ സ്കൂ​ട്ട​റി​നെ പി​ന്തു​ട​രു​ക​യും അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

യാ​ത്ര​യ്ക്കി​ട​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സ്കൂ​ട്ട​റി​ന് കു​റു​കെ വാ​ഹ​നം ഓ​ടി​ച്ച് ത​ട​സ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ൾ ഇ​തെ​ല്ലാം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ണ്ടെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഇ​വ​ർ പി​ന്മാ​റി​യ​ത്. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​മെ​ന്നും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ൾ പ​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ച്ചു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​യു​ടെ യ​ഥാ​ർ​ഥ ചി​ത്ര​മാ​ണി​തെ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ, ഒ​റ്റ​പ്പെ​ട്ട അ​നു​ഭ​വ​ങ്ങ​ളെ വെ​ച്ച് പൊ​തു​വ​ൽ​ക്ക​രി​ക്ക​രു​ത് എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

 

 

 

Related posts

Leave a Comment