“അ​വി​ടെ ഹോ​ൺ അ​ടി​യി​ല്ല, വെ​പ്രാ​ള​വു​മി​ല്ല”; യുഎ​സി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് താ​ര​ത​മ്യം ചെ​യ്ത് യു​വാ​വ്, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച!

അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഗ​താ​ഗ​ത സം​സ്കാ​ര​വും ഡ്രൈ​വ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യാ​ളി. യു​വാ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു. അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന ഹ​ർ​ഷ് എ​ന്ന യു​വാ​വാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ത​നി​ക്ക് നേ​രി​ട്ട അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

റോ​ഡ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി​ട്ടും ക്ഷ​മ​യോ​ടെ കാ​ത്തു​നി​ൽ​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വീ​ഡി​യോ​യാ​ണ് ഇ​ദ്ദേ​ഹം ചി​ത്രീ​ക​രി​ച്ച​ത്.

“അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളെ എ​ങ്ങ​നെ നേ​രി​ടു​ന്നു എ​ന്ന​തി​ലെ വ്യ​ത്യാ​സം” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഹ​ർ​ഷ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.​ഒ​രു റോ​ഡ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ റോ​ഡി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ ബ്ലോ​ക്ക് ഉ​ണ്ടാ​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ക​യും, ആ​രും ഹോ​ൺ അ​ടി​ക്കാ​തെ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യു​മാ​ണ്.

“ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ൽ അ​ല്പം സ​മ​യം ക​ഴി​യു​മ്പോ​ഴേ​ക്കും ‘പീ​പ്പ്, പീ​പ്പ്’ എ​ന്ന് ഹോ​ൺ അ​ടി ബ​ഹ​ളം തു​ട​ങ്ങും. എ​ന്നാ​ൽ ഇ​വി​ടെ ആ​രും ഹോ​ൺ അ​ടി​ക്കു​ന്നി​ല്ല, തി​ര​ക്ക് കൂ​ട്ടു​ന്നു​മി​ല്ല. വ​ള​രെ ക്ഷ​മ​യോ​ടെ​യാ​ണ് അ​വ​ർ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്,” എ​ന്ന് ഹ​ർ​ഷ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

മ​റ്റു വാ​ഹ​ന​ങ്ങ​ളെ വെ​ട്ടി​ച്ച് മു​ന്നി​ൽ ക​യ​റാ​നോ പു​തി​യ ലൈ​നു​ക​ൾ ഉ​ണ്ടാ​ക്കി ഗ​താ​ഗ​തം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കാ​നോ ആ​രും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും, ഡ്രൈ​വ​ർ​മാ​രു​ടെ ഈ ​പൗ​ര​ബോ​ധം ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ത്ര വെ​പ്രാ​ളം കാ​ണി​ച്ചാ​ലും ബ്ലോ​ക്ക് മാ​റാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​വി​ടു​ത്തെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും ഹ​ർ​ഷ് നി​രീ​ക്ഷി​ക്കു​ന്നു.

വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ റോ​ഡ് അ​ച്ച​ട​ക്ക​ത്തെ​യും ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷ​മ​യെ​യും ഭൂ​രി​ഭാ​ഗം പേ​രും പ്ര​ശം​സി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​യെ​യും അ​മേ​രി​ക്ക​യെ​യും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ന്തൊ​ക്കെ​യാ​യാ​ലും, റോ​ഡി​ലെ അ​നാ​വ​ശ്യ​മാ​യ ഹോ​ൺ അ​ടി​യും വെ​പ്രാ​ള​വും ഒ​ഴി​വാ​ക്കാ​ൻ ഇ​നി​യും ന​മ്മ​ൾ മാ​റേ​ണ്ട​തു​ണ്ടെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​വീ​ഡി​യോ ന​ൽ​കു​ന്ന​ത്.

 

 

Related posts

Leave a Comment