കൊതുകുജന്യ – വായുജന്യ -മലിനജലസന്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്…
- മലന്പനി, വെസ്റ്റ് നൈല്‍, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കുക
- കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൊതുക്, കൂത്താടി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങൾ
- ചിക്കൻപോക്സ്, എച്ച1എൻ1, വൈറൽ പനി – ആവശ്യമായ ബോധവത്കരണവും പരിചരണവും നല്‍കുക
- ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മാറ്റിപ്പാർപ്പിച്ചു പ്രത്യേകമായി ചികിത്സ നല്‍കുക.
മലിനജലസന്പർക്ക രോഗങ്ങൾ
ശ്രദ്ധിക്കേണ്ടത്…
- കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക
- മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക
- ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക
- വളംകടി പോലെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്
