പ്ലാ​സ്റ്റി​ക് മ​ദ്യ​ക്കു​പ്പി തി​രി​ച്ചെ​ടു​ക്കു​ന്ന​തു നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍​അ​തൃ​പ്തി; യോ​ഗേ​ഷ് നേ​രി​ട്ടു വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബെ​വ്‌​കോ​യി​ല്‍ നി​ന്നു വാ​ങ്ങു​ന്ന പ്ലാ​സ്റ്റി​ക് മ​ദ്യ​ക്കു​പ്പി തി​രി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി​ക്ക് ക​ടു​ത്ത അ​തൃ​പ്തി.ബെ​വ്‌​കോ എം​ഡി യോ​ഗേ​ഷ് ഗു​പ്ത​യോ​ട് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ ബെ​വ്‌​കോ എം​ഡി തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ് മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

ബി​വ​റേ​ജ്‌​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ നി​ന്നു പ്ലാ​സ്റ്റി​ക് ബോ​ട്ടി​ല്‍ മ​ദ്യം വാ​ങ്ങു​മ്പോ​ള്‍ 20 രൂ​പ അ​ധി​ക​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നു വാ​ങ്ങി​യി​രു​ന്നു.കാ​ലിക്കുപ്പി തി​രി​കെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ മ​ട​ക്കി ന​ല്‍​കു​മ്പോ​ള്‍ 20 രൂ​പ തി​രി​കെ ന​ല്‍​കി വ​രു​ന്ന രീ​തി ബെ​വ്‌​കോ എം​ഡി.​യാ​യി യോ​ഗേ​ഷ് ഗു​പ്ത ചു​മ​ത​ല​യേ​റ്റ​തോ​ടെ നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു.

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ തി​ര​ക്കും കു​പ്പി​ക​ള്‍ ശേ​ഖ​രി​ച്ചുവ​യ്ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​രു​ടെ അ​മി​ത ജോ​ലിഭാ​ര​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​പ്പി തി​രി​കെ വാ​ങ്ങു​ന്ന തീ​രു​മാ​നം ബെ​വ്‌​കോ എം​ഡി റ​ദ്ദാ​ക്കി​യ​ത്.മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​താ​ണ് മ​ന്ത്രി എം ​ലി​ജു​വി​നെ ചൊ​ടി​പ്പി​ച്ച​ത്.

നേ​ര​ത്തെ ന​ട​ന്ന വി​ധ​ത്തി​ല്‍ കു​പ്പി തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മ​ന്ത്രി​ക്കു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി വി​പു​ലി​ക​രി​ക്കാ​നും പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ആ​ശ​യം.
യോ​ഗേ​ഷ് ഗു​പ്ത​യെ ബെ​വ്‌​കോ എം​ഡി​യാ​യി നി​യ​മി​ച്ച​തും മ​ന്ത്രി ലി​ജു​വാ​യി​രു​ന്നു.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment