ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കാറുണ്ടോ? തലേ ദിവസത്തെ ബിരിയാണിയോ, ചോറും കറിയോ ഫ്രിഡ്ജിലുണ്ടെങ്കിൽ പിറ്റേന്ന് അടുക്കളയിൽ അധികം ജോലി ചെയ്യേണ്ടതില്ലല്ലോ! പണി എളുപ്പമാക്കാനും ആഹാരം പാഴാക്കാതിരിക്കാനും നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ, ഇങ്ങനെ ബാക്കിവരുന്ന ഭക്ഷണം വീണ്ടും എടുത്തുപയോഗിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില ചെറിയ അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ബാക്കിവന്ന ആഹാരം, ചൂടാക്കുന്നതിന് മുൻപ്
ഈ വിവരങ്ങൾ ശ്രദ്ധിക്കുക:
- നേരത്തെ തയാറാക്കി വച്ച ആഹാരം ചൂടാക്കുമ്പോൾ, അത് പുതിയതായി ഉണ്ടാക്കിയ വിഭവങ്ങളുമായി മിക്സ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
- ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ഇടയ്ക്കിടെ പുറത്തെടുത്ത് വീണ്ടും വീണ്ടും ചൂടാക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക
- കഴിക്കാൻ എത്രമാത്രം വേണമോ, അത്രയും ഭാഗം മാത്രം പാത്രത്തിലേക്കു മാറ്റി ചൂടാക്കിയെടുക്കുക.
- ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ ചൂട് പിടിക്കാൻ വേണ്ടി ചൂടാക്കുന്ന സമയത്ത് നന്നായി ഇളക്കിക്കൊടുക്കണം.
- ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുത്ത ഭക്ഷണമാണെങ്കിൽ, അത് ചൂടാക്കുന്നതിനു മുൻപ് ഐസ് പൂർണമായും ഉരുകി സാധാരണ താപനിലയിലായി എന്ന് ഉറപ്പുവരുത്തുക.
രുചി മാത്രമല്ല, സുരക്ഷിതത്വവും പ്രധാനം.
വിവരങ്ങൾക്കു കടപ്പാട്: കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി കേരളം
