ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും 112 പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ദക്ഷിണ റെയിൽവേ 54 സർവീസുകളും മറ്റ് റെയിൽവേ സോണുകൾ 58 സർവീസുകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ സെൻട്രൽ, താംബരം, ചെന്നൈ എഗ്‌മോർ, മംഗളൂരു സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് പ്രധാനമായും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെർലപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രത്യേക ട്രെയിൻ സർവീസുകളും ഓണക്കാല യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് നടത്തും.

ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.

Related posts

Leave a Comment