കൊച്ചി: കേരള പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിൽ ഫേസ് ബുക്കിൽ അധിക്ഷേപ കമന്റിട്ട ഗ്രേഡ് എസ് ഐ യെ സ്ഥലം മാറ്റി.
എറണാകുളം വിജിലൻസ് സ്പെഷൽ സെല്ലിലെ ഗ്രേഡ് എസ് ഐ ടി.ആർ. ജയകുമാറിനെയാണ് അവിടെ നിന്ന് മാതൃ യൂണിറ്റായ കൊച്ചി സിറ്റിയിലേക്ക് മാറ്റിയത്. ഇയാളുടെ വിവാദ കമന്റിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അർജുൻ ആയങ്കിയുടെ അറസ്റ്റ് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് താഴെ “ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു എന്ന് ” ജയകുമാർ കമന്റിടുകയായിരുന്നു. ഇത് ഒരു വിഭാഗം പോലീസുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി യിരുന്നു.
