കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് യാത്രക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം. സ്റ്റേഷനിലേക്ക് എത്തിയ യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു. പാലക്കാട് സ്വദേശിയായ രാഹുല്‍ എന്നയാളെയാണ് ഒരു സംഘം ഇന്നലെ രാത്രി ക്രൂരമായി അക്രമിച്ച് പണം കവര്‍ന്നത്. നിരവധി കേസുകളിലെ പ്രതിയായ ഒരാളെ പൊലിസ് ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.
ഇതിനു മുമ്പ് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനെത്തിയ ഒരു യാത്രക്കാരനെ ഓടയിലേക്ക് തള്ളിയിട്ട് ആഭരണവും പണവും കവര്‍ന്ന സംഭവത്തിന് ശേഷം പട്രോളിംഗ് ശക്തമാക്കിയിട്ടും ഫലമുണ്ടായില്ല. മൊബൈല്‍ തട്ടിയെടുത്ത് ഓടുന്നതും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പതിവാണ്.
ആലുവ റെയില്‍വേ സ്റ്റേഷന് പിന്നിലുള്ള മിനി സിവില്‍ സ്റ്റേഷന് റോഡിലൂടെ വരുന്നവരാണ് പ്രധാനമായും ആക്രമിക്കപ്പെടുത്തത്. ഇവിടെ ട്രാക്ക് കടന്നാണ് പ്ലാറ്റ്ഫോമിലേക്ക് എത്താനാകൂ. ഈ മേഖലയില്‍ തമ്പടിച്ച് നിന്നാണ് യാത്രക്കാരെ ആക്രമിക്കുന്നത്. ക്രിമിനലുകള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ സ്ഥലത്ത് എത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
