പ​ഠി​ക്കാ​തെ ഫു​ൾ ടൈെം ​ഫോ​ണി​ൽ, വീ​ട്ടു​കാ​ർ പി​ടി​ച്ചു വാ​ങ്ങി​വ​ച്ചു; വാശിക്ക് പോയി റൂമിൽ കയറി കതകടച്ചു; പിന്നെ കണ്ടത് ജീവനറ്റ ഒ​മ്പ​താം ക്ലാ​സുകാരിയെ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​ക്ക് സ​മീ​പ​മു​ള്ള കു​ന്നു​ക​ര​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ഈ ​ദാ​രു​ണ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

ഫോ​ൺ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കി​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ജീ​വ​നൊ​ടു​ക്കാ​ൻ കാ​രെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്ര​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം കു​ട്ടി​യു​ടെ പി​താ​വ് വീ​ട്ടി​ലെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ തു​ട​ർ​ച്ച​യാ​യി എ​ൻ​ഗേ​ജ്ഡ് ആ​യി കി​ട്ടി​യി​രു​ന്നു. ഇ​തി​ന്റെ കാ​ര​ണം ചോ​ദി​ച്ച​തി​ലു​ണ്ടാ​യ മ​നം​മാ​റ്റ​മാ​ണ് ക​ടും​കൈ ചെ​യ്യാ​ൻ കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment