‘പ്രി​യ​ദ​ർ​ശ​നിയിൽ അപ്രീയം’ – പെ​ൺ​കു​ട്ടി​യുടെ പരാതിയിൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേസ്

കൊ​ച്ചി: പ​റ​വൂ​രി​ൽ പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്. ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ​എ​സ്എ 173 “പ്രി​യ​ദ​ർ​ശി​നി’ ബ​സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി സീ​റോ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് “പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല” എ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രി​ൽ ചി​ല​രും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ​യും ക​ണ്ട​ക്ട​റെ​യും പ​റ​വൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. പ​റ​വൂ​ർ പൊ​ലിസി​ൽ ല​ഭി​ച്ച പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് സി​എം​ഡി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം…

Read More

നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​ വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചുവി​ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം. അം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും ച​ട്ട​പ്ര​കാ​രം യോ​ഗ്യ​ത ഇ​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്ന​ത്. അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ട്ട​യു​ട​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ട് അ​മു​സ്ലിം അം​ഗ​ങ്ങ​ളെ പി​ന്നീ​ട്‌ നി​യോ​ഗി​ക്കും. സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ന്‍റെ വി​ധി പ്ര​കാ​രം നി​യ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് കെ.​എ​സ്‌. ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി​യ​ത്. പു​നഃ​സം​ഘ​ട​ന ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ബോ​ർ​ഡി​ലെ മു​ത്ത​വ​ല്ലി ഉ​മ്മ​ർ ഫൈ​സി മു​ക്കം പ​ര​സ്യ​മാ​യി ഇ​ട​ത് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് അ​മ​ർ​ഷ​മു​ണ്ട്. സംസ്ഥാന വഖഫ് ബോർഡിന്‍റെ പ്രവർത്തനത്തിന് ഹൈക്കോടതി നേരത്തെ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ നയപരമായ തീരുമാനങ്ങളോ സുപ്രധാന തീരുമാനങ്ങളോ എടുക്കാനോ മൂലധനച്ചെലവുകൾ നടത്താനോ പാടില്ലെന്നും, വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്‍റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനമെന്നും, ചീഫ് ജസ്റ്റിസ്…

Read More