സി​ബി​ഐ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണം; ക​ശു​വ​ണ്ടി അ​ഴി​മ​തി കേ​സ് പ്ര​തി​ക​ളു​ടെ അ​പ്പീ​ല്‍ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഴി​മ​തി കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​നും ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നും മു​ന്‍ എം​ഡി കെ.​എ. ര​തീ​ഷും ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കേ​സി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ലെ അ​പ്പീ​ലി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ന്ന​തു​വ​രെ സി​ബി​ഐ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ ആ​വ​ശ്യം.

ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്യാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​സി​ല്‍ സി​ബി​ഐ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു നി​ന്നും ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ലെ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കെ.​എ. ര​തീ​ഷ് ഒ​ന്നാം പ്ര​തി​യും ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ര​ണ്ടാം പ്ര​തി​യു​മാ​ണ്. അ​ഴി​മ​തി​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​തീ​ഷ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി പ​ദ​വി രാ​ജി​വ​ച്ച​ത്.

Related posts

Leave a Comment